
കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ വാണിജ്യ - വ്യവസായ മന്ത്രി മുഹമ്മദ് ഒത്‍മാന്‍ അൽ ഐബാൻ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സോവേകയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു ചർച്ച. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യ പുരോഗതിയില്‍ അഭിനന്ദനം രേഖപ്പെടുത്തിയ മന്ത്രി, പ്രൊജക്ട് എക്സ്പോര്‍ട്ട്സ്, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ് തുടങ്ങിയ രംഗങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന സാധ്യതകളെക്കുറിച്ചും സ്ഥാനപതിയുമായി സംസാരിച്ചതായി ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു.
Read also: ജോലി സ്ഥലത്തുവെച്ച് നെഞ്ചുവേദന; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam