നെഞ്ചുവേദനയെ തുടർന്ന് സഹപ്രവർത്തർ അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ബൈജു ദിവാകരൻ (53) ആണ് റിയാദിന്​ സമീപം അൽഖർജ് സനാഇയ്യയിൽ നിര്യാതനായത്. സനാഇയ്യയിൽ 22 വർഷമായി റേഡിയേറ്റർ വർക്ക് ഷോപ്പ് നടത്തി വന്നിരുന്ന ബൈജു, തിരുവനന്തപുരം കമുകിൻകോട്‌ രോഹിണി തുണ്ടുവിള വീട്ടിൽ ദിവാകരൻ - ബേബി ദമ്പതികളുടെ മകനാണ്. 

നെഞ്ചുവേദനയെ തുടർന്ന് സഹപ്രവർത്തർ അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ - ചന്ദ്രലേഖ, മക്കൾ: ആദിത്യൻ, അഭിഷേക്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാ - സാംസ്ക്കാരിക വേദി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.

Read also:  പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി നാനിയത്ത് മുഹമ്മദ് (54) ആണ് താമസസ്ഥലത്ത് മരിച്ചത്. 20 വർഷത്തോളമായി റിയാദിലുള്ള ഇദ്ദേഹം സുലൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ - ഷാഹിന മുഹമ്മദ്, മക്കൾ - ഷിറിൻ ഷഹാന, ഫാത്തിമ ഷഹാന, ആയിഷ ഷഹാന, മുഹമ്മദ് ഷാദിൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ശറഫ് മടവൂർ, റംഷാദ് നിലമ്പൂർ എന്നിവർ രംഗത്തുണ്ട്.

Read also:  നാട്ടിൽ പോകാനിരുന്ന ദിവസം പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍