ജയിലുകളില്‍ കഴിയുന്ന 900 തടവുകാരെ മോചിപ്പിക്കുന്നതിന് 2.25 കോടി രൂപ സംഭാവന ചെയ്ത് ഇന്ത്യന്‍ വ്യവസായി

Published : Feb 27, 2024, 05:27 PM ISTUpdated : Feb 27, 2024, 05:28 PM IST
ജയിലുകളില്‍ കഴിയുന്ന 900 തടവുകാരെ മോചിപ്പിക്കുന്നതിന് 2.25 കോടി രൂപ സംഭാവന ചെയ്ത് ഇന്ത്യന്‍ വ്യവസായി

Synopsis

 'ദി ഫോര്‍ഗോട്ടന്‍ സൊസൈറ്റി' എന്ന പേരില്‍ 66കാരനായ മെര്‍ച്ചന്‍റ് തുടക്കമിട്ട പദ്ധതി കഴിഞ്ഞ വര്‍ഷങ്ങളിലായി 20,000  തടവുകാരുടെ മോചനത്തിനും വഴിയൊരുക്കിയിരുന്നു.

അബുദാബി: റമദാനോട് അനുബന്ധിച്ച് യുഎഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന  900 തടവുകാരെ മോചിപ്പിക്കുന്നതിനായി 10 ലക്ഷം ദിര്‍ഹം (2.25 കോടി ഇന്ത്യന്‍ രൂപ) സംഭാവന നല്‍കി ഇന്ത്യന്‍ വ്യവസായി. ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരനായ ഫിറോസ് മെര്‍ച്ചന്‍റാണ് തുക സംഭാവന നല്‍കിയത്. പ്യുവര്‍ ഗോള്‍ഡ് ജുവലേഴ്സിന്‍റെ ഉടമയാണ് ഫിറോസ് മെര്‍ച്ചന്‍റ്. 

 'ദി ഫോര്‍ഗോട്ടന്‍ സൊസൈറ്റി' എന്ന പേരില്‍ 66കാരനായ മെര്‍ച്ചന്‍റ് തുടക്കമിട്ട പദ്ധതി കഴിഞ്ഞ വര്‍ഷങ്ങളിലായി 20,000  തടവുകാരുടെ മോചനത്തിനും വഴിയൊരുക്കിയിരുന്നു. 2024 ൻറെ തുടക്കം മുതൽ യുഎഇയിലുടനീളമുള്ള 900 തടവുകാരെ മോചിപ്പിക്കുന്നതിൽ ഇദ്ദേഹം ഇതിനകം തന്നെ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇതില്‍ 495 തടവുകാര്‍ അജ്മാനില്‍ നിന്നും 170 പേര്‍ ഫുജൈറയില്‍ നിന്നും 12 പേര്‍ ദുബൈയില്‍ നിന്നുമാണ്. 69 പേര്‍ ഉമ്മുല്‍ഖുവൈനില്‍ നിന്നും 28 പേര്‍ റാസല്‍ഖൈമ ജയിലുകളില്‍ നിന്നുമുള്ള തടവുകാരാണ്. തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്ത മെര്‍ച്ചന്‍റ് ഇവര്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റും നല്‍കി. 2024ല്‍ 3,000 തടവുകാരുടെ മോചനം സാധ്യമാക്കുകയാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം.

Read Also -  ബെസ്റ്റ് ടൈം, ഒരിക്കൽ പോലും പോയിട്ടില്ലാത്ത രാജ്യത്തെ ഗെയിം; വീട്ടിലിരുന്ന് കളിച്ച് യുവാക്കൾ നേടിയത് വൻതുക

അമീറിന്‍റെ ഉത്തരവ്; ജയിലുകളില്‍ കഴിയുന്ന 912 തടവുകാരെ മോചിപ്പിക്കുന്നു, 214 പേരെ ഉടന്‍ മോചിപ്പിക്കും

കുവൈത്ത് സിറ്റി കുവൈത്തിന്‍റെ 63-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ജയിലുകളില്‍ കഴിയുന്ന 912 തടവുകാരെ മോചിപ്പിക്കുന്നു. ഇവരില്‍ 214 പേരെ ഉടന്‍ മോചിപ്പിക്കാനും ഉത്തരവായി. കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് നടപടി. 

തടവുകാലത്തെ നല്ല പെരുമാറ്റം ഉള്‍പ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പൊതുമാപ്പിന് അര്‍ഹരായ തടവുകാരെ തെരഞ്ഞെടുത്തത്. മോചിപ്പിക്കുന്ന തടവുകാരുടെ ശിക്ഷയില്‍ ശേഷിക്കുന്ന കാലം ഒഴിവാക്കിയതിന് പുറമെ മറ്റുള്ളവരുടെ ശിക്ഷ, പിഴ, ജാമ്യം, ജുഡീഷ്യല്‍ നാടുകടത്തല്‍ എന്നിവയും കുറയ്ക്കുമെന്നും ഉത്തരവില്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്