'ആപ്ലിക്കേഷനിലൂടെ പരിശോധിച്ചപ്പോഴാണ് ഞാൻ ശരിക്കും സമ്മാനം നേടിയതായി വിശ്വസിച്ചത്. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ആ രാത്രി മുഴുവൻ ആഘോഷിച്ചു'.

ദുബൈ: എമിറേറ്റ്സ് ഡ്രോയുടെ ഗെയിമുകളില്‍ വിജയികളായി രണ്ട് ഇന്ത്യക്കാര്‍. എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പ് ടിക്കറ്റുകളുടെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും ഈസി6, ഫാസ്റ്റ്5, മെഗാ7 ഗെയിമുകള്‍ ഇപ്പോഴും തുടരുന്നുണ്ട്. ഈ ഗെയിമുകളാണ് ഇന്ത്യക്കാര്‍ക്ക് വന്‍തുകയുടെ സമ്മാനം നേടി കൊടുത്തത്. യുഎഇ സന്ദര്‍ശിച്ചിട്ടില്ലാത്ത ഇവര്‍ ഓണ്‍ലൈനായി ഗെയിം കളിച്ചാണ് സമ്മാനം നേടിയത്. 

​ഗുജറാത്തിൽ നിന്നുള്ള സഹീദ് അഹ്മദ് സലീം ഫ്രൂട്ട്വാലയാണ് ഒരു വിജയി. 35 വയസ്സുകാരനായ സഹീദ് ഒരു കൺസ്ട്രക്ഷൻ ബിസിനസ് നടത്തുകയാണ്. സുഹൃത്തിന്റെ നിർദേശത്തെ തുടർന്നാണ് അദ്ദേഹം ​ഗെയിം കളിക്കാൻ തീരുമാനിച്ചത്. ഇത്തവണ റാഫിള്‍ സമ്മാനമായി സഹീദ് നേടിയത് 70,000 ദിർഹമാണ്. 

ലൈവ് ഡ്രോ കുറച്ചുനേരം കണ്ടിരുന്നെന്നും അതിന് ശേഷം സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഇ-മെയിൽ കണ്ടപ്പോഴാണ് സത്യത്തിൽ ഞെട്ടിപ്പോയതെന്നും സഹീദ് പ്രതികരിച്ചു. 'ആപ്ലിക്കേഷനിലൂടെ പരിശോധിച്ചപ്പോഴാണ് ഞാൻ ശരിക്കും സമ്മാനം നേടിയതായി വിശ്വസിച്ചത്. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ആ രാത്രി മുഴുവൻ ആഘോഷിച്ചു- സഹീദ് കൂട്ടിച്ചേര്‍ത്തു. പ്രത്യേകിച്ച് ഒന്നും ആലോചിക്കാതെ വെറുതെ തെരഞ്ഞെടുത്ത സംഖ്യകളാണ് സഹീദിന് സമ്മാനം നേടി കൊടുത്തത്. 

Read Also -  ഇത് വിശാൽ, ദുബൈയിലെ സ്വപ്ന ശമ്പളമുള്ള ജോലി വലിച്ചെറി‌ഞ്ഞു, ഇനി ക്ഷേത്രത്തിൽ കാണാം!

ഹൈദരാബാദിൽ നിന്നുള്ള 30 വയസ്സുകാരനായ ഷൈഖ് അന്‍വര്‍മിയാ തന്റെ കുടുംബത്തിലുള്ളവരുടെ ജനന തീയതികൾക്ക് അനുസരിച്ചാണ് ടിക്കറ്റ് വാങ്ങാറ്. ഇത്തവണ അദ്ദേഹം നേടിയത് 1,50,000 ദിർഹമാണ്. ഒരക്കം അകലെ 15 മില്യൺ ദിർഹം നഷ്ടമായി എന്നതും പ്രത്യേകതയാണ്. തനിക്കുള്ള സാമ്പത്തിക ബാധ്യതകൾ വീട്ടാൻ പണം ഉപയോ​ഗിക്കാനാണ് ഷൈഖ് ആ​ഗ്രഹിക്കുന്നത്. നാലുപേരടങ്ങുന്ന കുടുംബത്തിലെ എല്ലാവരുടെയും ജനന തീയതികള്‍ കൂട്ടിച്ചേര്‍ത്ത് തെരഞ്ഞെടുത്ത സംഖ്യകള്‍ ഷൈഖിന്‍റെ ജീവിതത്തിലെ മികച്ച തെരഞ്ഞെടുപ്പുകളിലൊന്നായി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...