
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ ഒന്നര മാസമായി ചികിത്സയിലായിരുന്ന തലശ്ശേരി വടക്കുമ്പാട് മസ്ജിദിന് സമീപം ചെങ്ങരയില്‍ സി.കെ ഇസ്മയില്‍ (55) ആണ് മരിച്ചത്. റിയാദില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ - സഫീറ. മക്കള്‍ - സഫ, ഇര്‍ഫാന്‍, മിസ്ബാഹ്. സഹോദരങ്ങള്‍ - റഹ്മാന്‍, ഖാലിദ്, സുഹറ, റാബിയ, ഇസ്ഹാഖ്, സുനീറ, പരേതനായ ഉമ്മര്‍. സഹോദരന്‍ ഇസ്ഹാഖ് ദുബൈയില്‍ നിന്ന് റിയാദിലെത്തിയിട്ടുണ്ട്. റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് വൈസ് ചെയര്‍മാന്‍ മഹബൂബ് ചെറിയവളപ്പിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍റാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Read also: സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു; 24 പേര്‍ക്ക് പരിക്ക്
നാട്ടില്‍ പോകേണ്ട ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
റിയാദ്: അവധിക്ക് നാട്ടില്‍ പോകേണ്ട ദിവസം സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. റിയാദില്‍ മരണപ്പെട്ട എറണാകുളം തോപ്പുംപടി കല്ലിങ്ങൽ വീട്ടിൽ പോൾസണിന്റെ (56) മൃതദേഹമാണ് ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയയ്.
ഏപ്രിൽ അവസാനവാരം സൗദി എയർലൈൻസ് വിമാനത്തില്‍ നാട്ടിലേക്ക് പോകുന്നതിനായി റിയാദ് മൻഫുഅയിൽ കുടുംബ സുഹൃത്ത് ഗണേഷിന്റെ റൂമിൽ ഒരു ദിവസം തങ്ങുകയായിരുന്നു. രാവിലെ എയർപോർട്ടിലേക്ക് പോകാൻ വിളിച്ചപ്പോഴാണ് മരണപെട്ടതായി സുഹൃത്തുക്കൾ അറിയുന്നത്. മൂസ സനയ്യയിലെ ഒരു പ്രിന്റിങ് പ്രസ്സിൽ ജോലി ചെയ്തിരുന്ന പോൾസൺ നവോദയ മൻഫുഅ യൂണിറ്റ് അംഗം കൂടിയായിരുന്നു. പോൾസണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നവോദയ ജീവകാരുണ്യ കമ്മിറ്റി കൺവീനർ ബാബുജി, മൻഫുഅ യൂണിറ്റ് അംഗങ്ങളായ ശരത്, ഗണേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. ഭാര്യ റൂബിയും മക്കൾ അലോണ, അലന എന്നിവരടങ്ങുന്നതാണ് കുടുംബം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ