
കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് (Accident)ഇന്ത്യക്കാരന്‍ മരിച്ചു. അല്‍ റഖ പ്രദേശത്താണ് സംഭവം ഉണ്ടായത്. അപകടത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ ട്രാഫിക് പൊലീസും പാരമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ഇന്ത്യക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ത്യക്കാരനെ ഇടിച്ച വാഹനമോടിച്ച സ്ത്രീ സംഭവസ്ഥലത്ത് തന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇന്ത്യക്കാരന്‍ പെട്ടെന്ന് റോഡിലേക്ക് ഇറങ്ങി ക്രോസ് ചെയ്യുകയായിരുന്നെന്നും അതിനാല്‍ തന്നെ വാഹനം തനിക്ക് നിയന്ത്രിക്കാനായില്ലെന്നും ഈ സ്ത്രീ കൂട്ടിച്ചേര്‍ത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) മയക്കുമരുന്നുമായി പിടിയിലായ പ്രവാസിക്ക് വധശിക്ഷ വിധിച്ചു (Expat sentenced to death). വില്‍പന നടത്താനായാണ് പ്രതി മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്ത് ക്രിമിനല്‍ കോടതിയാണ് (Kuwait Criminal court) പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്.
കേസിലെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പ്രതിക്കെതിരായ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ കണ്ടെത്തിയ വസ്‍തുതകളും പ്രതിയുടെ കുറ്റസമ്മത മൊഴിയും പരിഗണിക്കുമ്പോള്‍ മയക്കുമരുന്ന് കടത്തില്‍ ഇയാളുടെ പങ്ക് വ്യക്തമായതായും കോടതിയുടെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam