
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി യുടെ ആഭിമുഖ്യത്തിൽ രണ്ടു ദിവസത്തെ ബെസ്റ്റ് ഇന്ത്യൻ ഹെൽത്ത് കെയർ എക്സ് പോയ്ക്ക് കുവൈത്തില്‍ തുടക്കമായി. ആരോഗ്യമേഖലയിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ മുഹമ്മദ് അൽ റിദ പറഞ്ഞു.
ഇന്ത്യൻ ആരോഗ്യമേഖല കൈവരിച്ച നേട്ടങ്ങൾ കുവൈത്തിലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്, ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ മെഡിക്കൽ എക്സ്പോ സംഘടിപ്പിച്ചത്. കുവൈത്തിലെ ആരോഗ്യമേഖലയിൽ ഇന്ത്യയിലെ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും നൽകുന്ന സേവനം ശ്ലാഘനീയമാണെന്ന് എക്സ്പോ ഉദ്ഘാടനം ചെയ്ത് കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ മുഹമ്മദ് അൽ റിദ പറഞ്ഞു.
നിയമ പാലനത്തിൽ ഇന്ത്യൻ സമൂഹം കാണിക്കുന്ന പ്രതിബദ്ധത കുവൈത്ത് സമൂഹം ശ്രദ്ധിക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി കെ. ജീവ സാഗർ, കുവൈത്ത് മെഡിക്കൽ അസാസിയേഷൻ പ്രസിഡൻറ് ഡോ. അഹമ്മദ് അൽതുവൈനി അൽ അനേസി , ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ. സുരേന്ദ്ര നായക് എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ രണ്ടു ദശകത്തിനിടയിൽ ഇന്ത്യയിൽ ആരോഗ്യ മേഖലയിൽ വലിയ തോതിൽ നിക്ഷേപം നടന്നതായി മുഖ്യ പ്രഭാഷണം നടത്തിയ ഡോക്ടർ ശ്രീനാഥ് റെഡ്ഡി വ്യക്തമാക്കി. രാജ്യത്തെ ഓരോ നഗരത്തിലും ആധുനിക സംവിധാനങ്ങളുള്ള ഒട്ടേറെ ആശുപത്രികൾ ഉണ്ട്. ഇന്ത്യയിലെ സാമ്പത്തിക വളർച്ച ആശുപത്രികളുടെ വികസനത്തിന് സഹായകമായ ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam