ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇന്ന് അംബാസഡറെ നേരിട്ട് കണ്ട് പരാതികള്‍ ഉന്നയിക്കാം

Published : Nov 24, 2022, 01:50 PM IST
ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇന്ന് അംബാസഡറെ നേരിട്ട് കണ്ട് പരാതികള്‍ ഉന്നയിക്കാം

Synopsis

അടിയന്തരമായ കോണ്‍സുലാര്‍ ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങളോ പരാതികളോ ഉള്‍പ്പെടെയുള്ള ഏത് കാര്യങ്ങളും ഓപ്പണ്‍ ഹൗസിലൂടെ എംബസിയുടെ ശ്രദ്ധയില്‍പെടുത്താം. 

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഇന്ന് വൈകുന്നേരം നടക്കും. പ്രാദേശിക സമയം വൈകുന്നേരം മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ ദോഹയിലെ എംബസിയിലാണ് പരിപാടി. ഖത്തറിലുള്ള ഇന്ത്യക്കാര്‍ക്ക് അംബാസഡര്‍ ഡോ. ദീപക് മിത്തലിനെ നേരിട്ട് കണ്ട് പരാതികള്‍ അറിയിക്കാം. 

അടിയന്തരമായ കോണ്‍സുലാര്‍ ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങളോ പരാതികളോ ഉള്‍പ്പെടെയുള്ള ഏത് കാര്യങ്ങളും ഓപ്പണ്‍ ഹൗസിലൂടെ എംബസിയുടെ ശ്രദ്ധയില്‍പെടുത്താം. അംബാസഡര്‍ക്ക് പുറമെ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കും. അഞ്ച് മണിക്ക് ശേഷം ഏഴ് മണി വരെ വെബ്എക്സ് വഴി ഓണ്‍ലൈനായും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം 2367 196 1195 എന്ന മീറ്റിങ് ഐഡിയും 112200 എന്ന പാസ്‍വേഡും ഉപയോഗിച്ചാണ് മീറ്റിങില്‍ പങ്കെടുക്കേണ്ടത്. ഇ-മെയില്‍ വിലാസം labour.doha@mea.gov.in. ഇതിന് പുറമെ +974 55097295 എന്ന ഫോണ്‍ നമ്പറില്‍ നേരിട്ട് ബന്ധപ്പെട്ടും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് എംബസി അറിയിച്ചു.
 


Read also:  90 ശതമാനം വരെ വിലക്കുറവുമായി യുഎഇയില്‍ മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ വരുന്നു

കനത്ത മഴയ്ക്ക് സാധ്യത; ജിദ്ദയില്‍ സ്‍കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു
​​​​​​​റിയാദ്: കനത്ത മഴയ്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് സൗദി അറേബ്യയിലെ ജിദ്ദയില്‍ സ്‍കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ് പറയുന്നു.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് അവധി നല്‍കുന്നതെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ജിദ്ദ ആസ്ഥാനമായുള്ള കിങ് അബ്‍ദുല്‍ അസീസ് സര്‍വകലാശാലയും ജിദ്ദ സര്‍വകലാശാലയും സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം