
റിയാദ്: സൗദി അറേബ്യയിലെ നാടുകടത്തല്‍ കേന്ദ്രം (തർഹീൽ - Deportation Centre) വഴി നാട്ടിലേക്ക് മടങ്ങുന്നവർക്ക് യാത്രനിബന്ധനയിൽ ഇളവ് അനുവദിച്ചു. നിയമ ലംഘകരായി പിടിക്കപ്പെട്ട് തർഹീലുകളിൽ കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് യാത്ര ചെയ്യുന്നതിന് എയര്‍ സുവിധ രജിസ്‌ട്രേഷനും (Air Suvidha Registration) വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും (Vaccination certificate) നിര്‍ബന്ധമില്ലെന്ന് ഇന്ത്യന്‍ എംബസിയാണ് (Indian Embassy Riyadh) അറിയിച്ചത്.
ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ കൊവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് റിസൾട്ട് മാത്രം കൈയ്യിൽ കരുതിയാൽ മതിയാകും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ യാത്രാനിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഇളവ് ലഭ്യമാക്കിയത്. ഇന്ത്യയില്‍ പ്രാബല്യത്തിലായ കേന്ദ്ര കൊവിഡ് യാത്രാനയം അനുസരിച്ച് വിദേശത്ത് നിന്ന് നാട്ടിലേക്ക് പോകുന്നതിന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
യാത്രക്കാര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധയില്‍ അപ്‍ലോഡ് ചെയ്‍ത് രജിസ്‌ട്രേഷൻ പൂര്‍ത്തിയാക്കണം. എങ്കില്‍ മാത്രമേ വിമാന കമ്പനികള്‍ ബോർഡിങ് പാസ് അനുവദിക്കുകയുള്ളൂ. എന്നാല്‍ സൗദിയിൽ നിന്ന് തർഹീൽ വഴി വരുന്നവർക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും എയര്‍സുവിധ രജിസ്‌ട്രേഷനും ആവശ്യമില്ല. പകരം നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ ഫലം ഉണ്ടായാല്‍ മതിയെന്ന് സൗദി ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
ദില്ലി: റോയൽ സൗദി ലാൻഡ് ഫോഴ്‌സ് മേധാവി (Commander of the Royal Saudi Land Forces) ലെഫ്. ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതൈർ (Lieutenant General Fahd Bin Abdullah Mohammed Al-Mutair) ഇന്ത്യയിലെത്തി. ചരിത്രത്തിലാദ്യമായാണ് സൗദി കരസേനാ മേധാവി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമാവുന്ന ഉഭയകക്ഷി പ്രതിരോധ സഹകരണമാണ് (bilateral defence cooperation) ഇത് അടയാളപ്പെടുത്തുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
2020 ഡിസംബറിൽ ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം നരവനെ, സൗദി അറേബ്യ സന്ദർശിച്ചിരുന്നു. ചരിത്രത്തില്‍ ഒരു ഇന്ത്യൻ കരസേനാ മേധാവിയുടെ ആദ്യ സൗദി സന്ദർശനമായിരുന്നു അത്. ഇതിന്റെ തുടര്‍ച്ചയായാണ് റോയൽ സൗദി ലാൻഡ് ഫോഴ്‌സ് മേധാവിയുടെ ഇന്ത്യാ സന്ദര്‍ശനം. ദില്ലിയിലെത്തിയ ലെഫ്. ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതൈറിനെ ചൊവ്വാഴ്‍ച കരസേനാ മേധാവി ജനറൽ എം. എം. നരവനെ സ്വീകരിച്ചു. തുടര്‍ന്ന് സൗത്ത് ബ്ലോക്കില്‍ അദ്ദേഹത്തിന് സൈന്യം ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി. ഇരു രാജ്യങ്ങളുടെയും കരസേനാ മേധാവിമാര്‍ വിവിധ വിഷയങ്ങളില്‍ ചർച്ചകള്‍ നടത്തുകയും സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam