സൗദി ദേശീയ ഗെയിംസിലെ ഇന്ത്യൻ സ്വർണമെഡൽ ജേതാക്കളെ ഇന്ത്യൻ എംബസി ആദരിച്ചു

By Web TeamFirst Published Nov 11, 2022, 7:21 PM IST
Highlights

റിയാദിലെ ന്യൂ മിഡിലീസ്റ്റ് ഇന്റർനാഷനൽ സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. സ്വർണ മെഡലും 10 ലക്ഷം റിയാലുമാണ് ഇവർ നേടിയത്. 

റിയാദ്: സൗദി ദേശീയ ഗെയിംസിലെ ബാഡ്‍മിന്റൺ സിംഗിൾസ് പുരുഷ, സ്ത്രീ വിഭാഗങ്ങളിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരങ്ങളെ റിയാദിലെ ഇന്ത്യൻ എംബസി ആദരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശിനി ഖദീജ നിസ, ഹൈദരാബാദ് സ്വദേശി മെഹദ് ഷാ ശൈഖ് എന്നിവരാണ് ഇന്ത്യക്ക് അഭിമാനാർഹമായ നേട്ടം, സൗദി ആദ്യമായി നടത്തിയ ദേശീയ ഗെയിംസിൽ സ്വന്തമാക്കിയത്. 

റിയാദിലെ ന്യൂ മിഡിലീസ്റ്റ് ഇന്റർനാഷനൽ സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. സ്വർണ മെഡലും 10 ലക്ഷം റിയാലുമാണ് ഇവർ നേടിയത്. ജേതാക്കളെ ക്ഷണിച്ചുവരുത്തി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചാണ് റിയാദിലെ എംബസി ആസ്ഥാനത്ത് ആദരിച്ചത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമാണ് സൗദി അറേബ്യയിൽ ഇരുവരുടെയും ഈ നേട്ടമെന്ന് എംബസി ഉപസ്ഥാനപതി എൻ. രാം പ്രസാദ് പറഞ്ഞു. പ്രശംസാഫലകം സമ്മാനിച്ച അദ്ദേഹം ഇരുവരെയും ഷാൾ അണിയിക്കുകയും ചെയ്തു. എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും ഇരു ജേതാക്കളുടെയും മാതാപിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

Read also: സുഹൃത്തുക്കളോടൊപ്പം ടിക്കറ്റ് വാങ്ങി; നറുക്കെടുത്തപ്പോള്‍ പ്രവാസിക്ക് എട്ടു കോടി രൂപ സമ്മാനം

യുഎഇയില്‍ ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

അജ്മാന്‍: ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍ പൊലീസ്. യുഎഇയുടെ ദേശീയ ആഘോഷത്തിന്‍റെ ഭാഗമായി അജ്മാന്‍ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. 

2022 നവംബര്‍ 21 മുതല്‍ 2023 ജനുവരി ആറ് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ 11ന് മുമ്പ് നടത്തിയ ട്രാഫിക് ലംഘനങ്ങള്‍ക്കാണ് ഇളവുകള്‍ ലഭിക്കുകയെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജ. ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. അജ്മാനില്‍ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ബ്ലാക്ക് പോയിന്‍റുകള്‍, വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ എന്നിവയ്ക്കും ഈ ഇളവ് ബാധകമാണെന്ന് മേജര്‍ ജനറല്‍  അബ്ദുല്ല അല്‍ നുഐമി വ്യക്തമാക്കി. മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിക്കുക, മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധി മറികടക്കുക, വാഹനത്തിന്‍റെ എഞ്ചിന്‍, ചേസിസ് എന്നിവയില്‍ മാറ്റം വരുത്തുക എന്നിങ്ങനെയുള്ള ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

click me!