
റിയാദ്: ഇന്ത്യന്‍ ഭരണഘടന(Indian Constitution) അംഗീകരിച്ചതിന്റെ 72-ാം വാര്‍ഷികത്തിന്റെ ഭാഗമായി റിയാദിലെ ഇന്ത്യന്‍ എംബസിയില്‍(Indian Embassy in Riyadh) ആഘോഷം. ഇതിന്റെ ഭാഗമായി ഭരണഘടന ശില്‍പി ഡോ. ബി ആര്‍ അംബേദ്കറിന്റെ(Dr. B.R. Ambedkar) ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ പ്രദര്‍ശന പരിപാടി എംബസിയില്‍ ബുധനാഴ്ച ആരംഭിച്ചിരുന്നു.
മള്‍ട്ടിപര്‍പസ് ഹാളില്‍ നടക്കുന്ന പ്രദര്‍ശനം ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദാണ് ഉദ്ഘാടനം ചെയ്തത്. പ്രദര്‍ശനം ഇന്ന് സമാപിക്കും. ഡോ. ബി ആര്‍ അംബേദ്കര്‍ ദീര്‍ഘ വീക്ഷണമുള്ള നേതാവായിരുന്നെന്ന് അംബാസഡര്‍ പറഞ്ഞു. ചടങ്ങില്‍ റിയാദിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) നിന്ന് അവധിക്ക് പുറത്തുപോയവരുടെ റീഎൻട്രി വിസകളുടെ (Re-entry visa) കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കി നല്‍കില്ല. സൗദി ആഭ്യന്തര മന്ത്രാലയമാണ് (Minisrtry of Interior) ഇക്കാര്യം അറിയിച്ചത്. ഇത്തരം റീഎൻട്രി വിസകൾ ഇലക്‌ട്രോണിക് രീതിയിൽ പുതുക്കാൻ സാധിക്കില്ല എന്നാണ് മന്ത്രാലയത്തിന് കീഴിലെ അബ്ഷിർ പോർട്ടൽ അധികൃതർ ട്വിറ്റർ വഴി അറിയിച്ചത്.
സൗദിയിൽ തൊഴിൽ വിസയിലോ ആശ്രിത വിസയിലോ താമസിക്കുന്നവര്‍ക്ക് രാജ്യത്തിന് പുറത്തുപോകാൻ അനുവദിക്കുന്നതാണ് റീഎൻട്രി വിസ. താമസ രേഖക്ക് (ഇഖാമ) കാലാവധി ബാക്കി ഉണ്ടായിരിക്കുകയും റീഎൻട്രി വിസയുടെ കാലാവധി രണ്ട് മാസത്തിൽ കൂടാതിരിക്കുകയും ചെയ്‍താൽ അത്തരം വിസകളുടെ കാലാവധി സ്‍പോൺസർക്ക് പുതുക്കാനാവും. തൊഴിലാളി വിദേശത്തായിരിക്കുമ്പോൾ തന്നെ സൗദിയിൽ നിന്നും സ്‍പോൺസർക്ക് ഇലക്‌ട്രോണിക് സംവിധാനം മുഖേനയാണ് പുതുക്കാൻ സാധിക്കുന്നത്. തൊഴിലാളി രാജ്യത്തിന് പുറത്താണെങ്കിൽ മാത്രമേ ഇത്തരത്തിൽ ഇലക്‌ട്രോണിക് രീതിയിൽ റീഎൻട്രി കാലാവധി നീട്ടാൻ സാധിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam