Murder : കുവൈത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; പ്രവാസി ഇന്ത്യക്കാരന്‍ അറസ്റ്റില്‍

Published : Mar 07, 2022, 01:56 PM IST
Murder : കുവൈത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; പ്രവാസി ഇന്ത്യക്കാരന്‍ അറസ്റ്റില്‍

Synopsis

കൊലപാതകം ലക്ഷ്യമിട്ടാണ് പ്രതി ഇരകളുടെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. മാറ്റി ധരിക്കാന്‍ വസ്ത്രവുമായാണ് ഇയാള്‍ വീട്ടിലെത്തിയത്. തിരിച്ചു പോയത് ഈ വസ്ത്രം ധരിച്ചുകൊണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.

കുവൈത്ത് സിറ്റി: കുവൈത്തിലെ (Kuwait) അര്‍ദിയയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ട (murder) സംഭവത്തില്‍ ഇന്ത്യക്കാരന്‍ (Indian) അറസ്റ്റില്‍. കുവൈത്ത് പൗരന്‍ അഹ്മദ് (80), ഭാര്യ ഖാലിദ (50), മകള്‍ അസ്മ (18) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വെള്ളിയാഴ്ചയാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തിനകം പ്രതി പിടിയിലാകുകയായിരുന്നു. സുലൈബിയയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.  സംഭവസ്ഥലത്തിന് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട ഖാലിദയുടെ സഹോദരനാണ് മൃതദേഹങ്ങള്‍ കണ്ടതും പൊലീസില്‍ വിവരമറിയിച്ചതും. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

കൊലപാതകം ലക്ഷ്യമിട്ടാണ് പ്രതി ഇരകളുടെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. മാറ്റി ധരിക്കാന്‍ വസ്ത്രവുമായാണ് ഇയാള്‍ വീട്ടിലെത്തിയത്. തിരിച്ചു പോയത് ഈ വസ്ത്രം ധരിച്ചുകൊണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. പ്രതിക്ക് ഈ വീട്ടിലുള്ളവരെ മുന്‍പരിചയമുണ്ട്. ഇവിടെ നിന്ന് കൊണ്ടുപോയ സ്വര്‍ണം വിറ്റ ഇന്‍വോയ്‌സും 300 ദിനാറും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. ഇയാള്‍ വീട്ടിലെ മുഴുവന്‍ സ്വര്‍ണവും എടുത്തിട്ടില്ല. മൃതദേഹങ്ങളില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടത് കൊണ്ടു തന്നെ കൊലപാതകത്തിന് കാരണം മോഷണം അല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു.

കുവൈത്തില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി പ്രവാസി ആത്മഹത്യ ചെയ്തു

കുവൈത്ത് സിറ്റി: ദേശീയ പതാകയെ അപമാനിച്ച കുറ്റത്തിന് (Insulting national flag) കുവൈത്തില്‍ യുവതി അറസ്റ്റിലായി (Kuwaiti woman arrested). ഇക്കഴിഞ്ഞ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ (National Day Celebrations) മൃഗത്തിന്റെ ശരീരത്തില്‍ ദേശീയ പതാക പുതപ്പിച്ചതിനാണ് (tying around an animal) നടപടിയെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ ദിനാഘോഷങ്ങളുടെ പേരില്‍ നടക്കുന്ന അതിരുവിട്ട പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കുവൈത്തിന്റെയോ സുഹൃദ് രാജ്യങ്ങളുടെയോ ദേശീയ പതാകകളെ അപമാനിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് രാജ്യത്ത് ജയില്‍ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 250 ദിനാര്‍ വരെ (അറുപതിനായിരത്തിലധികം ഇന്ത്യന്‍ രൂപ) ഇങ്ങനെ പിഴ ലഭിക്കും. ഇത്തരം പ്രവൃത്തികള്‍ നിയമ നടപടികളിലേക്ക് വഴിതെളിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പതാകയെ അപമാനിച്ച വനിതയ്‍ക്കെതിരെ നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) ഡോക്ടര്‍ക്ക് (doctor) നേരെ ആക്രമണം (Attack). സന്ദര്‍ശകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഡോക്ടര്‍ക്ക് പരിക്കേറ്റു. തലയോട്ടിക്ക് (skull) പൊട്ടലേറ്റു. മസ്തിഷ്‌ക രക്തസ്രാവവും ഉണ്ടായി. ഇതേ തുടര്‍ന്ന് ഡോക്ടറെ സബാഹ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.  

ഫൈലക ദ്വീപിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നി. തുടര്‍ന്നാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശോധനയ്ക്കായി കൊണ്ടുവന്നത്. എന്നാല്‍ ഇവിടെ വെച്ച് ഇയാള്‍ അക്രമാസക്തനാകുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടറെ ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍ സയീദ്, മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുസ്തഫ രിദ, സബാഹ് സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ ഡിസ്ട്രിക്ട് ഡയറക്ടര്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ സഹ്ലി എന്നിവര്‍ സന്ദര്‍ശിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം