മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് ചാടി പ്രവാസി ആത്മഹത്യ (suicide) ചെയ്തു. ഈജിപ്ത് (Egypt) സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. സാല്‍മിയ പ്രദേശത്താണ് സംഭവം ഉണ്ടായത്. മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

ഗാര്‍ഹിക തൊഴിലാളികളെ നല്‍കുന്ന വ്യാജ ഓഫീസ്; നാല് ഏഷ്യക്കാര്‍ അറസ്റ്റില്‍

 മൃഗത്തെ ദേശീയ പതാക പുതപ്പിച്ചു; കുവൈത്തില്‍ യുവതി അറസ്റ്റില്‍

കുവൈത്ത് സിറ്റി: ദേശീയ പതാകയെ അപമാനിച്ച കുറ്റത്തിന് (Insulting national flag) കുവൈത്തില്‍ യുവതി അറസ്റ്റിലായി (Kuwaiti woman arrested). ഇക്കഴിഞ്ഞ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ (National Day Celebrations) മൃഗത്തിന്റെ ശരീരത്തില്‍ ദേശീയ പതാക പുതപ്പിച്ചതിനാണ് (tying around an animal) നടപടിയെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ ദിനാഘോഷങ്ങളുടെ പേരില്‍ നടക്കുന്ന അതിരുവിട്ട പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കുവൈത്തിന്റെയോ സുഹൃദ് രാജ്യങ്ങളുടെയോ ദേശീയ പതാകകളെ അപമാനിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് രാജ്യത്ത് ജയില്‍ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 250 ദിനാര്‍ വരെ (അറുപതിനായിരത്തിലധികം ഇന്ത്യന്‍ രൂപ) ഇങ്ങനെ പിഴ ലഭിക്കും. ഇത്തരം പ്രവൃത്തികള്‍ നിയമ നടപടികളിലേക്ക് വഴിതെളിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പതാകയെ അപമാനിച്ച വനിതയ്‍ക്കെതിരെ നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കുവൈത്ത് ദേശീയ പതാകയെ അപമാനിച്ച വനിതയ്‍ക്കെതിരെ നടപടി

സൗദിയില്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 13,771 നിയമലംഘകര്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) തൊഴില്‍, താമസ നിയമലംഘനങ്ങള്‍ (Residence and labour violations) കണ്ടെത്താനുള്ള പരിശോധനകള്‍ (Raids) ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 13,771 നിയമലംഘകരെ (illegals) പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് രണ്ടു വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരില്‍ 7,163 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 4,542 പേരെയും പിടികൂടിയത്. 2,066 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 150 പേര്‍. ഇവരില്‍ 46 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 42 ശതമാനം പേര്‍ എത്യോപ്യക്കാരും 12 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്. 

സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 237 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത 8 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കിയതിന് ശേഷം ആകെ പിടിയിലായവരുടെ എണ്ണം 101,086 ലെത്തി. ഇവരില്‍ 89,469 പേര്‍ പുരുഷന്മാരും 11,617 പേര്‍ സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളില്‍ 89,295 പേരെ അവരുടെ യാത്രാരേഖകള്‍ ലഭിക്കുന്നതിന് അതത് രാജ്യത്തെ നയതന്ത്രകാര്യാലയ ഓഫീസുകളിലേക്ക് റഫര്‍ ചെയ്തു.