
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ (committed suicide) കണ്ടെത്തി. ഫര്‍വാനിയയിലായിരുന്നു (Farwaniya) സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. കുടുംബ പ്രശ്‍നങ്ങളും മറ്റ് സാമ്പത്തിക പരാധീനതകളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് (forensic department) കൈമാറി.
റിയാദ്: ഹൃദയാഘാതം(heart attack) മൂലം മലയാളി റിയാദില്‍(Riyadh) മരിച്ചു. റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന കൊല്ലം മിയണ്ണൂര്‍ സ്വദേശി സി.എസ്. ഭവനില്‍ ചന്ദ്രന്‍ (58) ആണ് ആശുപത്രിയില്‍ മരിച്ചത്.
ശാരീരികാസ്വാസ്ഥ്യമുണ്ടായി ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഒന്നര പതിറ്റാണ്ടായി സൗദിയില്‍ പ്രവാസിയാണ്. അവധിക്ക് നാട്ടില്‍ പോയി തിരിച്ചെത്തിയത് രണ്ടു മാസം മുമ്പാണ്. പിതാവ്: ദാമോദരന്‍. മാതാവ്: ലക്ഷ്മി കുട്ടി. ഭാര്യ: ശോഭന. മക്കള്‍: ശരത്, ശരണ്യ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും. മകന്‍ ശരത് റിയാദിലുണ്ട്.
റിയാദ്: മലയാളി സൗദിയില്‍(Saudi Arabia) ഉറക്കത്തില്‍ മരിച്ചു. മലപ്പുറം എ.ആര്‍ നഗര്‍ ഇരുമ്പംചോല സ്വദേശി ചോലക്കല്‍ അബ്ദു നാസര്‍ (52) തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പട്ടണമായ ജീസാനിലാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് താമസസ്ഥലത്ത് ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ മരിച്ചു.
ജിസാന്‍ പട്ടണത്തിന് സമീപം ആദാഇയില്‍ ഒരു ഷോപ്പില്‍ ജോലിചെയ്തുവരികയായിരുന്നു. മൃതദേഹം സബിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. പിതാവ്: ബീരാന്‍, മാതാവ്: ബിരിയുമ്മ, ഭാര്യ: ഹാജറ, മക്കള്‍: ലബീബ, ലുബ്‌ന, ലാസിം, ലമീഹ്, ലുതൈഫ്. മരണാന്തര നടപടിക്രമങ്ങള്‍ കെ.എം.സി.സി നേതാവ് ഹാരിസ് കല്ലായിയുടെ നേതൃത്വത്തില്‍ നടക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam