
ദുബൈ: എമിറേറ്റ്സ് ഡ്രോയില്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലായിരുന്നു കഴിഞ്ഞ വാരാന്ത്യത്തിലെ സംഭവ വികാസങ്ങള്‍. അതുല്യമായ രണ്ട് അവസരങ്ങളായിരുന്നു ഇക്കഴിഞ്ഞ പ്രതിവാര നറുക്കെടുപ്പില്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. വെറും 15 മാസത്തെ പ്രവര്‍ത്തനത്തിനിടെ എമിറേറ്റ്സ് ഡ്രോ ഈസി 6 നറുക്കെടുപ്പില്‍ ഒന്നര കോടി ദിര്‍ഹം സ്വന്തമാക്കുന്ന ആദ്യ വിജയിയെ തെരഞ്ഞെടുത്തു. ഒപ്പം എമിറേറ്റ്സ് ഡ്രോ മെഗാ 7 ഗ്രാന്റ് പ്രൈസ് 160 ദശലക്ഷം ദിര്‍ഹമായി വര്‍ദ്ധിക്കുകയും ചെയ്തു. അജയ് ഒഗുള എന്ന ഇന്ത്യക്കാരനാണ് ഈസി 6 നറുക്കെടുപ്പില്‍ ഒന്നര കോടി ദിര്‍ഹം സ്വന്തമാക്കിയത്. മെഗാ 7 നറുക്കെടുപ്പില്‍ 77,777 ദിര്‍ഹം വീതം സമ്മാനം നേടിയവരില്‍ ഒരാളായി പൗല ലീച്ചും മാറി. വിജയത്തിലേക്കുള്ള അവരുടെ യാത്രയെക്കുറിച്ചും സമ്മാന വിവരം പ്രഖ്യാപിച്ചപ്പോഴുള്ള മാനസികാവസ്ഥയെക്കുറിച്ചും ഇരുവരും വിശദമായി സംസാരിച്ചു.
"ഗ്രാന്റ് പ്രൈസ് സ്വന്താക്കിയ അജയ് ഒഗുളയ്ക്ക് അഭിനന്ദനങ്ങള്‍. വെറും സംഖ്യകളും വിജയികളും മാത്രമല്ല എമിറേറ്റ്സ് ഡ്രോ, മറിച്ച് ആളുകളുടെ ജീവിതത്തില്‍ അത് കൊണ്ടുവരുന്ന മാറ്റമാണ് പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിനം മുതല്‍ അതിന്റെ ലക്ഷ്യം. അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ആധാരശിലയായി അത് ഇനിയും തുടരുകയും ചെയ്യും. അജയ് ഒഗുളയ്ക്ക് സമ്മാനം നേടാനായതില്‍ ഞങ്ങളുടെ മുഴുവന്‍ ജീവനക്കാരും സന്തോഷിക്കുകയാണ്. തീര്‍ച്ചയായും ഈ സമ്മാനത്തുക അദ്ദേഹത്തിന്റെയും അദ്ദേഹത്തിന് ചുറ്റുമുള്ളഴവരുടെയും ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒപ്പം പവിഴപ്പുറ്റുകളുടെ പുനരുജ്ജീവന പദ്ധതിയിലൂടെ നേട്ടങ്ങള്‍ സമൂഹത്തിന് തന്നെ തിരികെ നല്‍കുന്നതും ഞങ്ങള്‍ തുടരും. സുസ്ഥിരതയെന്ന യുഎഇ ഭരണകൂടത്തിന്റെ കാഴ്ചപ്പാടിനോട് ചേര്‍ന്നുപോകുന്നതാണ് ഈ പദ്ധതിയും. പ്രതിവാര സമ്മാനങ്ങളിലൂടെ ആളുകളുടെ ജീവതം പരിവര്‍ത്തിപ്പിക്കുന്നതിന് പുറമെയാണിത്" - എമിറേറ്റ്സ് ഡ്രോ മാനേജിങ് പാര്‍ട്ണര്‍ മുഹമ്മദ് ബെഹ്‍റൂസിയന്‍ അല്‍അവാദി പറഞ്ഞു.
എമിറേറ്റ്സ് ഡ്രോ ഈസി 6ല്‍ ഒന്നര കോടി ദിര്‍ഹം സ്വന്തമാക്കുന്ന ആദ്യത്തെ വിജിയായി മാറിയതിലൂടെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അജയ് ഒഗുള. ദക്ഷിണേന്ത്യക്കാരനായ ഈ 31 വയസുകാരന്‍ നല്ല ജീവിതം സ്വപ്‍നം കണ്ടുകൊണ്ട് നാല് വര്‍ഷം മുമ്പാണ് യുഎഇയില്‍ എത്തിയത്. മൂത്ത മകനെന്ന നിലയില്‍ കുടുംബത്തിന്റെ ഭാരം അദ്ദേഹത്തിന്റെ ചുമലിലായിരുന്നു. പ്രായമായ അമ്മയും ഇളയ രണ്ട് സഹോദരങ്ങളും നാട്ടില്‍ പഴയൊരു വാടക വീട്ടിലാണ് താമസിക്കുന്നത്. ഒരു ജ്വല്ലറി സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അദ്ദേഹം ദിവസവും നീണ്ട മണിക്കൂറുകള്‍ ജോലി ചെയ്‍ത് കുടുംബത്തിന്റെ അഭിവൃദ്ധിക്കായി പരിശ്രമിക്കുകയായിരുന്നു. "ഒരിക്കല്‍ ബോസുമായി സംസാരിക്കുന്നതിനിടെ ഒരാള്‍ എമിറേറ്റ്സ് ഡ്രോയിലൂടെ നല്ലൊരു തുക സമ്മാനം നേടിയ കാര്യം എവിടെയോ വായിച്ചതായി ഞാന്‍ പറഞ്ഞു. നീ പല സ്ഥലത്തും പണം പാഴാക്കി കളയുന്നതിന് പകരം ഇങ്ങനെ എന്തെങ്കിലും കാര്യത്തില്‍ ശ്രമം നടത്തിക്കൂടെ എന്നായിരന്നു അദ്ദേഹത്തിന്റെ മറുപടി" - നന്ദിയോടെ അജയ് പറഞ്ഞു. തൊഴിലുടമയുടെ നിര്‍ദേശം ശ്രവിച്ച് അദ്ദേഹം ഫോണില്‍ എമിറേറ്റ്സ് ഡ്രോ മൊബൈല്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്‍തു. ഈസി 6 നറുക്കെടുപ്പില്‍ ആദ്യമായി പങ്കെടുക്കാന്‍ രണ്ട് ടിക്കറ്റുകള്‍ വാങ്ങി. ഇതാണ് ജീവിതം തന്നെ മാറിമറിയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. "സുഹൃത്തുമായി പുറത്തുപോയിരുന്ന സമയത്താണ് സമ്മാനം ലഭിച്ചതില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് ഒരു ഇ-മെയില്‍ സന്ദേശം ലഭിച്ചത്. ചെറിയ സമ്മാനം വല്ലതും ആയിരിക്കുമെന്ന് കരുതി. മെയില്‍ വായിക്കാന്‍ തുടങ്ങി. സമ്മാനത്തുക കണ്ടപ്പോള്‍ അതിലെ പൂജ്യങ്ങള്‍ എണ്ണാന്‍ തുടങ്ങി. പൂജ്യങ്ങള്‍ കൂടിക്കൂടി വന്ന് അവസാനത്തെ സംഖ്യയായപ്പോള്‍ എനിക്ക് നിയന്ത്രണം നഷ്ടമായി" - ആ നിമിഷത്തെ ആകാംക്ഷയെക്കുറിച്ച് അജയ് പറയുന്നു. തിരിച്ചെത്തി സമ്മാനവിവരം അറിയിച്ചപ്പോള്‍ ജോലി സ്ഥലത്ത് തൊഴിലുടമയും സഹപ്രവര്‍ത്തകരും ബൊക്കെ നല്‍കി അഭിനന്ദിച്ചു. എന്നാല്‍ ഈ വിവരം വിശ്വസിക്കാന്‍ പോലും കുടുംബാംഗങ്ങള്‍ തയ്യാറായില്ല. "എമിറേറ്റ്സ് ഡ്രോ ഓഫീസില്‍ പോയി അവിടെയുള്ളവരുമായി സംസാരിച്ച ശേഷമാണ് എനിക്ക് തന്നെ ഇക്കാര്യത്തില്‍ ഒരു വിശ്വാസം വന്നത്" - അദ്ദേഹം പറഞ്ഞു. കുടുംബത്തെയും ദുബൈയിലേക്ക് കൊണ്ടുവന്ന് യുഎഇയിലെ ജീവിതം എങ്ങനെയെന്ന് കാണിച്ചു കൊടുക്കാനാണ് അജയുടെ പദ്ധതി. അതിന് ശേഷം തന്റെ ഗ്രാമത്തില്‍ ഒരു വീടു വെയ്ക്കണം. സ്വന്തം കാലില്‍ നില്‍ക്കാന്‍ വേണ്ടി ഒരു കണ്‍സ്‍ട്രക്ഷന്‍ ബിസിനസ് തുടങ്ങണം എന്നിങ്ങനെയൊക്കെയാണ് ആഗ്രഹങ്ങള്‍. തന്റെ തൊഴിലുടമ തനിക്ക് നല്‍കിയ ഉപദേശം തന്നെയാണ് ലോകത്തോട് അദ്ദഹത്തിനും നല്‍കാനുള്ളത്. "പല സ്ഥലത്തും നമ്മള്‍ നൂറുകണക്കിന് ദിര്‍ഹം പല കാര്യങ്ങള്‍ക്കുമായി ചെലഴിക്കുന്നു. അതില്‍ കുറച്ച് 'നല്ല ഒരു നാളേയ്ക്ക് വേണ്ടി' മാറ്റിവെയ്ക്കണം. പ്രതീക്ഷകള്‍ക്കപ്പുറത്തെ മാറ്റം ചിലപ്പോള്‍ അതിലൂടെ ജീവിതത്തില്‍ വന്നുചേര്‍ന്നേക്കും". ഇന്ന് ഡിസംബര്‍ 23ന് യുഎഇ സമയം രാത്രി ഒന്‍പത് മണിക്ക് നടക്കാനിരിക്കുന്ന എമിറേറ്റ്സ് ഡ്രോ ഈസി 6 നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന സംഖ്യകള്‍ ഏതെങ്കിലും ക്രമത്തില്‍ യോജിച്ചുവരുന്നവര്‍ക്ക് ഒന്നര കോടി ദിര്‍ഹം വീണ്ടും സ്വന്തമാക്കാനുള്ള അവസരമുണ്ട്.
ഇതുപോലെ തന്നെയാണ് എമിറേറ്റ്സ് ഡ്രോ മെഗാ7 നറുക്കെടുപ്പില്‍ 50കാരിയായ ബ്രീട്ടീഷ് പൗര പൗല ലീച്ച് 77,777 ദിര്‍ഹം സ്വന്തമാക്കിയതും. 14 വര്‍ഷത്തോളമായി യുഎഇയില്‍ ഹ്യൂമണ്‍ റിസോഴ്‍സസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന, മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ അവര്‍ ഒരു സുഹൃത്തുമായുള്ള സംഭാഷണത്തിനിടെയാണ് എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് അറിഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കുകയും ചെറിയ ചെറിയ സമ്മാനങ്ങള്‍ നേടുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പിന്നീട് എല്ലാ ആഴ്ചയും നറുക്കെടുപ്പില്‍ പങ്കെടുക്കുകയും അത് വലിയ സമ്മാനത്തുകയിലേക്ക് എത്തിക്കുകയുമായിരുന്നു. "ജോലിയില്‍ നിന്ന് വിരമിക്കുമ്പോഴുള്ള സമ്പാദ്യത്തോടൊപ്പം ചേരും ഈ തുകയും" - ചിരിച്ചുകൊണ്ട പൗല പറയുന്നു. "പറ്റുമെങ്കില്‍ ഇതില്‍ തന്നെ തുടരുക" എന്ന് പറഞ്ഞുകൊണ്ട് മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുകയാണ് അവര്‍.
മദ്ധ്യപൂര്‍വദേശവും ആഫ്രിക്കയും ഏഷ്യയും ഉള്‍പ്പെടുന്ന ഭൂപ്രദേശങ്ങളില്‍ ലഭിക്കാന്‍ സാധ്യതയുള്ള ഏറ്റവും വലിയ സമ്മാനത്തുകയാണ് എമിറേറ്റ്സ് ഡ്രോ മെഗാ7 നറുക്കെടുപ്പിലെ 160 ദശലക്ഷം ദിര്‍ഹം. നറുക്കെടുക്കുന്ന ഏഴ് സംഖ്യകളും യോജിച്ചുവരുന്ന ഒരാള്‍ക്കോ ഒരുകൂട്ടം ആളുകള്‍ക്കോ അത് സ്വന്തമാക്കാം. വരുന്ന ഞായറാഴ്ച ഡിസംബര്‍ 25ന് യുഎഇ സമയം രാത്രി ഒന്‍പത് മണിക്ക് സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന അുത്ത നറുക്കെടുപ്പിലെ പങ്കാളിത്തം വര്‍ദ്ധിപ്പിച്ച് വിജയിക്കാനുള്ള സാധ്യതകളും വര്‍ദ്ധിപ്പിക്കാം.
വാരാനിരിക്കുന്ന നറുക്കെടുപ്പുകള്‍ എമിറേറ്റ്സ് ഡ്രോയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ യുട്യൂബ്, ഫേസ്‍ബുക്ക്, വെബ്‍സൈറ്റ് എന്നിവയിലൂടെയെല്ലാം തത്സമയം കാണാം. അടുത്ത വിജയിയായി മാറാന്‍ ഇപ്പോള്‍ തന്നെ നിങ്ങളുടെ നമ്പറുകള്‍ സ്വന്തമാക്കി വെയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 800 77 777 777 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ www.emiratesdraw.com എന്ന വെബ്‍സൈറ്റ് സന്ദര്‍ശിക്കുയോ ചെയ്യാം. ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് @emiratesdraw സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ സന്ദര്‍ശിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ