
മസ്‌കറ്റ്: ഒമാനില്‍ കിണര്‍ ശരിയാക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടക്കന്‍ ബത്തിന ഗവര്‍ണറേറ്റിലാണ് സംഭവം ഉണ്ടായത്. ഖാബൂറ വിലായത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാണാതായ തൊഴിലാളിക്ക് വേണ്ടി തെരച്ചില്‍ നടക്കുകയാണ്. ഏത് രാജ്യക്കാരായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നുള്ള വിവരം ലഭ്യമായിട്ടില്ല. വടക്കന്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
Read More - സോഷ്യല്‍ മീഡിയയിലൂടെ സൗദി അറേബ്യയെ അപമാനിച്ച കുവൈത്തി പൗരന് ജയില്‍ ശിക്ഷ വിധിച്ച് കുവൈത്ത് കോടതി
യുഎഇയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
റാസല്‍ഖൈമ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ 21 വയസുകാരന്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ റാസല്‍ഖൈമയിലായിരുന്നു അപകടം. മരണപ്പെട്ടത് യുഎഇ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ സഹോദരനാണ് പരിക്കുകളോടെ ചികിത്സയിലുള്ളത്.
യുഎഇ പൗരന്‍ ഓടിച്ചിരുന്ന കാര്‍, ഒരു പ്രവാസി ഡ്രൈവര്‍ ഓടിച്ചിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രക്കിന്റെ പിന്നിലേക്കാണ് കാര്‍ ഇടിച്ചുകയറിയത് ഹെവി വാഹനവും കാറും തമ്മില്‍ റോഡില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. അപകടം സംബന്ധിച്ച വിവരം ലഭിച്ചതനുസരിച്ച് പൊലീസും നാഷണല്‍ ആംബുലന്‍സ് സംഘങ്ങളും സ്ഥലത്തെത്തി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Read More - സൗദി അറേബ്യയിലെ സ്കൂളില്‍ ഭീമൻ പാമ്പ്; ഭയന്ന് കുട്ടികളും അധ്യാപികമാരും
അതേസമയം സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍സറാറിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരണപ്പെട്ടു. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. പരിക്കേറ്റവരെ മലീജ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരെ ദമാം മെഡിക്കല്‍ കോംപ്ലക്‌സിലേക്കും ഒരാളെ ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സക്കായി മാറ്റി. മരിച്ചവരും പരിക്കേറ്റവരും ഏത് നാട്ടുകാരാണെന്ന് അറിവായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ