ജോലിക്കിടെ അപകടം; ആറു മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു

Published : Jun 26, 2020, 10:28 PM ISTUpdated : Jun 26, 2020, 10:33 PM IST
ജോലിക്കിടെ അപകടം; ആറു മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു

Synopsis

എട്ട് വര്‍ഷമായി കുവൈത്ത് ആസ്ഥാനമായി റിയാദില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ആറുമാസം മുമ്പാണ് വിനോദ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. 

അബഹ: ജോലിക്കിടെയുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ യുവാവ് മരിച്ചു. സൗദി അറേബ്യയിലെ അബഹയില്‍ ലിഫ്റ്റ് മെക്കാനിക്കായ രാജസ്ഥാനിലെ ബന്‍സാര സ്വദേശി വിനോദാണ്(45)മരിച്ചത്. 

അബഹ അല്‍സുദക്ക് സമീപം ജോലിസ്ഥലത്ത് വീഴ്ചയെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. എട്ട് വര്‍ഷമായി കുവൈത്ത് ആസ്ഥാനമായി റിയാദില്‍ പ്രവര്‍ത്തിക്കുന്ന അത്താസ് ലിഫ്റ്റ് ഓപ്പറേറ്റിങ് കമ്പനിയില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. ആറുമാസം മുമ്പാണ് വിനോദ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്.  

അബഹയിലെ ഫോറന്‍സിക് വകുപ്പ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പിതാവ്: വിത്തല്‍ ദാസ് ചൗഹാന്‍, മാതാവ്: ഭഗവതി ദേവി ചൗഹാന്‍. 

മദ്യ ലഹരിയില്‍ പ്രവാസി ഓടിച്ച കാര്‍ അഞ്ച് വാഹനങ്ങളുമായി കൂട്ടിയിടിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ