Expat Died : ജോലിക്കിടെ വീണ് പരിക്കേറ്റ പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു

Published : Feb 18, 2022, 10:23 PM ISTUpdated : Feb 18, 2022, 10:26 PM IST
Expat Died : ജോലിക്കിടെ വീണ് പരിക്കേറ്റ പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു

Synopsis

കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത് രണ്ടുവര്‍ഷം മുമ്പാണ് അഹ്‌സാന്‍ ജോലി തേടി സൗദിയില്‍ എത്തുന്നത്. നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് അപകടമുണ്ടായത്. ഭാര്യയും ഒരു കുട്ടിയുമുണ്ട്.

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) ജോലിക്കിടെ വീണ് പരിക്കേറ്റ ഉത്തര്‍പ്രദേശ് (Uttar Pradesh) സ്വദേശി മരിച്ചു. സുല്‍ത്താന്‍ ചെപൂര്‍ സ്വദേശി മുഹമ്മദ് ഷരീഫ് അന്‍സാര്‍-ഷബാന ബീഗം ദമ്പതികളുടെ മകന്‍ അഹ്‌സാന്‍ അലി (29) ആണ് മരിച്ചത്. ദക്ഷിണ സൗദിയിലെ മഹായില്‍ പട്ടണത്തിന് സമീപം ഷഹ്‌ബൈനില്‍ ക്ലാഡിങ് ജോലിക്കിടെയാണ് വീണു പരിക്കേറ്റത്. ഒരാഴ്ച മുമ്പ് സംഭവിച്ച അപകടത്തെ തുടര്‍ന്ന് മഹായില്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത് രണ്ടുവര്‍ഷം മുമ്പാണ് അഹ്‌സാന്‍ ജോലി തേടി സൗദിയില്‍ എത്തുന്നത്. നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് അപകടമുണ്ടായത്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. അഹ്‌സാന്‍ അലിയുടെ ബന്ധു ഷാനവാസ്, മഹായിലിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അസ്ലം മുണ്ടക്കല്‍, കാസിം തിരൂര്‍, സലീം കരുവ എന്നിവര്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ ഹനീഫ മഞ്ചേശ്വരത്തിന്റെ സഹായത്തോടെ മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ്. മഹായില്‍ തന്നെ ഖബറടക്കും.

റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും (Mosques and Government Offices) ഷോര്‍ട്സ് ധരിച്ച് (Wearing shorts) പ്രവേശിച്ചാല്‍ ഇനി മുതല്‍ പിഴ ലഭിക്കും. 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയായിരിക്കും പിഴ. ഇതുമായി ബന്ധപ്പെട്ട നിയമാവലിയിലെ ഭേദഗതി സൗദി ആഭ്യന്തര മന്ത്രി (Minister for Interior)  കഴിഞ്ഞ ദിവസം അംഗീകരിച്ചു.

പള്ളികളിലും സര്‍‌ക്കാര്‍‌ ഓഫീസുകളിലും ഒഴികെ പൊതു സ്ഥലങ്ങളില്‍ ഷോര്‍ട്സ് ധരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ല. രാജ്യത്തെ പൊതു അഭിരുചിയുമായി ബന്ധപ്പെട്ട നിയമാവലിയില്‍ നേരത്തെ 19 നിയമലംഘനങ്ങളും അവയ്‍ക്കുള്ള ശിക്ഷകളുമാണ് ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനോടൊപ്പമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലും പള്ളികളിലും ഷോര്‍ട്സ് ധരിക്കുന്നതിനുള്ള പിഴ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

സൗദി ആഭ്യന്തര മന്ത്രി അബ്‍ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ അംഗീകാരത്തോടെ 2019ലാണ് രാജ്യത്ത് ഇത്തരമൊരു നിയമാവലി പ്രാബല്യത്തില്‍ വന്നത്. ഇതില്‍ ഉള്‍പ്പെടുന്ന നിയമലംഘനങ്ങള്‍ക്ക് 50 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെയാണ് പിഴ. ജനവാസ മേഖലകളില്‍ വലിയ ശബ്‍ദത്തില്‍ പാട്ട് വെയ്‍ക്കല്‍, വളര്‍ത്തുമൃഗങ്ങളുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതിരിക്കല്‍, സഭ്യതയ്‍ക്ക് നിരക്കാത്ത വസ്‍ത്രം ധരിക്കല്‍, സഭ്യതയില്ലാത്ത പെരുമാറ്റം തുടങ്ങിയ തരത്തിലുള്ള നിയമലംഘനങ്ങളാണ് ഈ നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഫുജൈറ: യുഎഇയില്‍ (UAE) ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകനെക്കുറിച്ച് നുണപ്രചാരണം (gossiping) നടത്തിയ യുവാവിന് ശിക്ഷ. മറ്റുള്ളവര്‍ക്ക് മുന്നില്‍വെച്ച് അപമാനിച്ചതിനും വാസ്‍തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിച്ചതിനും 35 വയസുകാരനായ യുവാവിന് ഫുജൈറ കോടതി (Fujairah Court) 1000 ദിര്‍ഹമാണ് പിഴ വിധിച്ചത്.

ഓഫീസില്‍ ഒപ്പം ജോലി ചെയ്യുന്നയാളാണ് യുവാവിനെതിരെ പരാതി നല്‍കിയത്. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിന്റെ പേരില്‍ തനിക്കെതിരെ പൊലീസ് കേസുണ്ടെന്നും ഇയാള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞതായാണ് പരാതിയില്‍ ആരോപിച്ചിരുന്നത്. അന്വേഷണത്തിനൊടുവില്‍ ജോലി സ്ഥലത്തുവെച്ച് യുവാവ് സഹപ്രവര്‍ത്തകനെ അപമാനിച്ചതായും മയക്കുമരുന്ന് ഉപയോഗവും വഞ്ചനയും അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതായും കണ്ടെത്തി.ഓഫീസിലെ രണ്ട് സഹപ്രവര്‍ത്തകര്‍ പ്രതിക്കെതിരെ മൊഴി നല്‍കുകയും ചെയ്‍തു. 

പരാതിക്കാരന്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനാലാണ് അയാളെ നേരത്തെയുണ്ടായിരുന്ന ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് പ്രതി പറഞ്ഞതായി രണ്ടാ സാക്ഷികളും മൊഴി നല്‍കി. അന്വേഷണത്തിനൊടുവില്‍ പബ്ലിക് പ്രോസിക്യൂഷന്‍, കേസ് കോടതിയിലേക്ക് കൈമാറി. ഒരാളുടെ അന്തസും മാന്യതയും ഇടിച്ചുതാഴ്‍ത്തുന്ന തരത്തില്‍ വാക്കുകള്‍ കൊണ്ടുള്ള പ്രചരണം നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. വസ്‍തുതകള്‍ വിശദമായി പരിശോധിച്ച ഫുജൈറ പ്രാഥമിക കോടതി 1000 ദിര്‍ഹം പിഴയും കോടതി ചെലവായി 50 ദിര്‍ഹവും നല്‍കാന്‍ ഉത്തവിടുകയായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം