
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മഹാരാഷ്ട്ര ബുൽധാന സ്വദേശി മോയിസ് ഹുസ്സൈൻ ഷബീർ ഖാൻ (51) മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായായില്ല. പ്രമേഹ രോഗിയായിരുന്നു.
ജുബൈലിലെ ഒരു കമ്പനിയിൽ ജീവനക്കാരനായിരുന്നു മോയിസ്. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ രംഗത്തുണ്ടായിരുന്നു. മൃതദേഹം ദമ്മാമിൽ കബറടക്കി. ഭാര്യ: സബീഹ, പിതാവ്: ഷബീർ ഹുസൈൻ, മാതാവ്: മലൈക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam