Expat Found Dead : പ്രവാസി ഇന്ത്യക്കാരനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Published : Feb 14, 2022, 10:46 PM IST
Expat Found Dead : പ്രവാസി ഇന്ത്യക്കാരനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് പ്രവാസിയെ കണ്ടെത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) പ്രവാസി ഇന്ത്യക്കാരനെ(Indian expat) മുറിയില്‍ തൂങ്ങി മരിച്ച(hanged to death) നിലയില്‍ കണ്ടെത്തി. ജലീബ് അല്‍ ശുയൂഖ് പ്രദേശത്താണ് സംഭവം. മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് പ്രവാസിയെ കണ്ടെത്തിയത്.

വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. ആത്മഹത്യയുടെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പ്രവാസി വനിത ആത്മഹത്യ ചെയ്‍തു. രാജ്യത്തെ ഒരു ഗവണ്‍മെന്റ് ആശുപത്രിയിലായിരുന്നു (Government Hospital) സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ആശുപത്രിയിലെ ബാത്ത്റൂമിലാണ് (Bathroom) മൃതദേഹം കണ്ടെത്തിയത്. ഇലക്ട്രിക് വയറുപയോഗിച്ച് (Electric wire) തൂങ്ങി മരിച്ച നിലയിലായിരുന്നു.

നേരത്തെ ചില അസുഖങ്ങള്‍ കാരണം യുവതിയെ ആശുപത്രിയില്‍ അഡ്‍മിറ്റ് ചെയ്‍തതായിരുന്നു. വാര്‍ഡിലെ ബെഡില്‍ ഇവരെ കാണാതായതോടെയാണ് ജീവനക്കാര്‍ അന്വേഷിച്ചത്. ചില ഇലക്ട്രിക് ഉപകരണങ്ങളുടെ വയറുകളും കാണാനില്ലെന്ന് അന്വേഷണത്തില്‍  മനസിലാക്കി. ആശുപത്രിയിലെ ഒരു ബാത്ത്റൂമില്‍ ഈ വയറുകള്‍ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ പിന്നീട്  കണ്ടെത്തുകയായിരുന്നു. ശാസ്‍ത്രീയ പരിശോധന നടത്തുന്നതിനായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. മരണകാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ