
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍(Sharjah) പ്രവാസി ഇന്ത്യന്‍(Indian expat) യുവാവിനെ തൂങ്ങി മരിച്ച നിലയില്‍hanged to death) കണ്ടെത്തി. 22കാരനാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ചത്. മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ചിരുന്ന ഇയാള്‍ പ്രശ്‌നങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു.
ഏഷ്യക്കാരനായ യുവാവ് തൂങ്ങി മരിച്ച വിവരം ശനിയാഴ്ചയാണ് ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിക്കുന്നത്. പൊലീസ് പട്രോള്‍ സംഘവും ആംബുലന്‍സ് വിഭാഗവും ഉടന്‍ തന്നെ സ്ഥലത്തെത്തി. കയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കാമുകി നാട്ടിലാണെന്നും അവളെ കാണാന്‍ സാധിക്കുന്നില്ലെന്നും ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും വ്യക്തമാക്കുന്ന പത്തിലേറെ വീഡിയോകളാണ് യുവാവ് ടിക് ടോക്കില്‍ പങ്കുവെച്ചിട്ടുള്ളതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. കാമുകി തന്റെ കോളിന് പ്രതികരിക്കുന്നില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഒരു വീഡിയോയില്‍ ആത്മഹത്യ ചെയ്യുന്നത് ഉള്‍പ്പെടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നും കൂടെ താമസിക്കുന്നവരെ വിശദമായി ചോദ്യം ചെയ്‌തെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട്: കാസര്‍കോട് എ ആർ ക്യാമ്പിലെ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് തൂങ്ങിമരിച്ചത്. സ്വന്തം വീട്ടിലാണ് വിനീഷ് തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് വിനീഷിന്‍റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ല. പൊലീസ് സ്ഥലത്ത് എത്തി മറ്റ് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam