
ദുബായ്: മാള്‍ സന്ദര്‍ശനത്തിനിടെ സ്ത്രീയെ അനുചിതമായ സ്പര്‍ശിച്ച ഇന്ത്യക്കാരന് തടവ് ശിക്ഷ. മുപ്പത്തിരണ്ടുകാരനായ പ്രവാസി ഇന്ത്യക്കാരന്‍ സ്ത്രീയെ സ്പര്‍ശിച്ചത് നീച ഉദ്ദേശത്തോടെ മനപ്പൂര്‍വ്വമാണെന്ന് കോടതി കണ്ടെത്തി. മൂന്നുമാസത്തെ തടവ് ശിക്ഷ പൂര്‍ത്തിയാല്‍ ഉടനെ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്നും ദുബായ് കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 2നാണ് സംഭവം നടന്നത്. അല്‍ റഷീദിയ പൊലീസ് സ്റ്റേഷനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സിറിയയില്‍ നിന്നുള്ള മുപ്പത്തിയഞ്ചുകാരിയാണ് യുവാവിനെതിരെ പൊലീസിനെ സമീപിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ ആഗസ്റ്റ് രണ്ട് രാവിലെ കുട്ടികളുമായി ഷോപ്പിങിന് എത്തിയതായിരുന്നു. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോള്‍ യുവാവ് തന്നെ ശ്രദ്ധിക്കുന്നത് കണ്ടിരുന്നുവെന്ന് യുവതി കോടതിയില്‍ പറഞ്ഞു. തുറിച്ച് നോക്കുന്ന രീതി തന്നെ ഭയപ്പെടുത്തി.
കടയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പുറകില്‍ തന്നോട് വളരെ ചേര്‍ന്ന് നടക്കാന്‍ യുവാവ് ശ്രമിച്ചു. മാറി നടക്കാന്‍ നോക്കുന്നതിനിടയിലാണ് യുവാവ് അനുചിതമായ രീതിയില്‍ പിന്നില്‍ നിന്ന് സ്പര്‍ശിച്ചതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി. മാന്യമായി വസ്ത്രം ധരിച്ച യുവാവ് ഇത്തരം നീചമായ രീതിയില്‍ പെരുമാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു.
യുവതി പരാതിപ്പെട്ടതോടെ മാള്‍ ജീവനക്കാര്‍ യുവാവിനെ കയ്യോടെ പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് ചെയ്ത കാര്യങ്ങള്‍ വ്യക്തമായിരുന്നു. തിരക്കില്ലാതിരുന്ന സമയമായിട്ട് കൂടിയും യുവതിയുടെ പിന്നിലൂടെ വരുന്ന യുവാവിനേയും പിന്നീട് നടന്ന വാക്കുതര്‍ക്കവും സിസിടിവിയില്‍ വ്യക്തമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam