ഒരു കോടി ദിര്‍ഹം സമ്മാനം നേടിയ ഇന്ത്യക്കാരനെ കണ്ടെത്താനായില്ല; സഹായം തേടി അബുദാബി ഡ്യൂട്ടി ഫ്രീ അധികൃതര്‍

Published : Apr 05, 2019, 12:19 AM ISTUpdated : Apr 05, 2019, 12:21 AM IST
ഒരു കോടി ദിര്‍ഹം സമ്മാനം നേടിയ ഇന്ത്യക്കാരനെ കണ്ടെത്താനായില്ല; സഹായം തേടി അബുദാബി ഡ്യൂട്ടി ഫ്രീ അധികൃതര്‍

Synopsis

ബിഗ് ടിക്കറ്റിന്‍റെ 202-ാം സീരീസിൽ ഒരു കോടി ദിർഹം സമ്മാനത്തുകയുള്ള നറുക്കെടുപ്പിലെ വിജയിയാണ് ഇന്ത്യക്കാരനായ രവീന്ദ്ര. സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത 085524 നമ്പർ ടിക്കറ്റിലൂടെയാണ് ഭാഗ്യം കൈവന്നത്. 

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം സമ്മാനം നേടിയ ഇന്ത്യക്കാരനെ കണ്ടെത്താനാവാതെ സഹായം തേടുകയാണ് അധികൃതര്‍. നറുക്കെടുപ്പ് വേദിയില്‍ വച്ചുതന്നെ സമ്മാന വിവരം അറിയിക്കാന്‍ വിജയിയെ ഫോണില്‍ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അബുദാബി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ടുവില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് രവീന്ദ്ര ബോലൂറിനെ വിജയിയായി പ്രഖ്യാപിച്ചത്. 

ഒരു കോടി ദിര്‍ഹം, ഏതാണ്ട് 19 കോടി രൂപയാണ് ടിക്കറ്റിന് സമ്മാനമായി അടിച്ചത്.  അബുദാബിയില്‍ താമസിക്കുന്ന രവീന്ദ്രയുടെ യുഎഇ നമ്പറില്‍ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ ഇന്ത്യയിലെ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ചെറിയൊരു കുട്ടി ഫോണെടുത്തെങ്കിലും ആളിപ്പോള്‍ മുംബൈയിലാണെന്നും ഒരാഴ്ച കഴിഞ്ഞ് വിളിക്കൂവെന്നും മറുപടി നല്‍കി.
 
തുടർച്ചയായി പല തവണ വിളിച്ചിട്ടും പിന്നീട് മറുപടിയില്ല. ഇതേതുടർന്ന് ഭാഗ്യശാലിയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അബുദാബി ഡ്യൂട്ടി ഫ്രീ അധികൃതര്‍ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ സന്ദേശം ഇറക്കുകയായിരുന്നു. എന്തായാലും ബംബര്‍ പ്രൈസടിച്ച  ഇന്ത്യക്കാരനെ കണ്ടെത്താന്‍ പരിശ്രമം തുടരുകയാണ് ബിഗ് ടിക്കറ്റ് അധികൃതര്‍. 

ബിഗ് ടിക്കറ്റിന്‍റെ 202-ാം സീരീസിൽ ഒരു കോടി ദിർഹം സമ്മാനത്തുകയുള്ള നറുക്കെടുപ്പിലെ വിജയിയാണ് ഇന്ത്യക്കാരനായ രവീന്ദ്ര. സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത 085524 നമ്പർ ടിക്കറ്റിലൂടെയാണ് ഭാഗ്യം കൈവന്നത്. രണ്ടാം സമ്മാനമായ ലാൻഡ് റോവർ ലഭിച്ചതും ഇന്ത്യക്കാരനായ കുമാര ഗണേശനാണ്. പത്തു ഭാഗ്യശാലികളിൽ അഞ്ചു പേർ ഇന്ത്യക്കാരാണ്.കഴിഞ്ഞ മൂന്നു തവണത്തെ നറുക്കെടുപ്പിലും മലയാളികൾക്കായിരുന്നു സമ്മാനം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി