
അബുദാബി: ബിഗ് ടിക്കറ്റിന്റെ 239-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (25 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ മുജീബ് ചിറത്തൊടി. അജ്മാനില്‍ താമസിക്കുന്ന വാങ്ങിയ 229710 എന്ന നമ്പര്‍ ടിക്കറ്റ് ആണ് സമ്മാനാര്‍ഹമായത്.
നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും സമ്മാനവിവവരം അറിയിക്കാന്‍ വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല. 072051 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരനായ വിശ്വനാഥന്‍ ബാലസുബ്രഹ്മണ്യം ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ ജയപ്രകാശ് നായര്‍ ആണ്. 077562 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 291282 എന്ന ടിക്കറ്റ് നമ്പരിലൂടെ േെജാര്‍ദാനില്‍ നിന്നുള്ള ഇബ്രാഹിം ഫ്രേഹാത് നാലാം സമ്മാനമായ 50,000 ദിര്‍ഹം നേടി. ഇന്ത്യക്കാരനാണ് ഇദ്ദേഹം. ഡ്രീം കാര്‍ പ്രൊമോഷനില്‍ പാകിസ്ഥാനില്‍ നിന്നുള്ള സാദ് ഉല്ല മാലിക് 001506 എന്ന ടിക്കറ്റ് നമ്പരിലൂടെ ബിഎംഡബ്ല്യൂ Z430i വാഹനം സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam