ഈ വിജയം സ്വപ്നതുല്യം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50 കോടിയുടെ ഒന്നാം സമ്മാനം പ്രവാസി മലയാളിക്ക്

Published : Nov 03, 2022, 10:14 PM IST
ഈ വിജയം സ്വപ്നതുല്യം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50 കോടിയുടെ ഒന്നാം സമ്മാനം പ്രവാസി മലയാളിക്ക്

Synopsis

ഇത്തവണത്തെ നറുക്കെടുപ്പില്‍ 14 പേര്‍ക്കാണ് ഉറപ്പുള്ള ക്യാഷ് പ്രൈസുകള്‍ ലഭിച്ചത്.

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ   245 -ാം സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 2.5 കോടി ദിര്‍ഹം(50 കോടിയിധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളിയായ സജേഷ് എന്‍ എസ്. ഇദ്ദേഹം വാങ്ങിയ 
316764 എന്ന ടിക്കറ്റ് നമ്പരാണ് സ്വപ്നതുല്യമായ സമ്മാനത്തിന് അര്‍ഹമായത്. ഒക്ടോബര്‍ 20നാണ് ഇദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. 

സമ്മാനവിവരം അറിയിക്കാന്‍ സജേഷിനെ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചു. എന്നാല്‍ സമ്മാനം നേടിയ വിവരം അറിയിക്കുന്നതിന് മുമ്പ് തന്നെ കോള്‍ കട്ട് ആകുകയായിരുന്നു. ഇത്തവണത്തെ നറുക്കെടുപ്പില്‍ 14 പേര്‍ക്കാണ് ഉറപ്പുള്ള ക്യാഷ് പ്രൈസുകള്‍ ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്  175544 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഈജിപ്ത് സ്വദേശിയായ മുഹമ്മദ് അബ്ദേല്‍ഗാനി മഹ്മൂദ് ഹാഫേസ് ആണ്. മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് 275155 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള മുഹമ്മദ് അല്‍താഫ് ആലം ആണ്. 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം സ്വന്തമാക്കിയത്  ഇന്ത്യക്കാരനായ മൊയ്തീന്‍ മുഹമ്മദ് ആണ്. 240695 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 10 ഭാഗ്യവാന്മാര്‍ക്ക് 20,000 ദിര്‍ഹം വീതം സമ്മാനിച്ചത്.

അഞ്ചാം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത് 096730 എന്ന ടിക്കറ്റ് നമ്പരിനുടമയായ നയാകാന്തി സോമേശ്വര റെഡ്ഡിയാണ്. ആറാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് 059665 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യയില്‍ നിന്നുള്ള ദുര്‍ഗ പ്രസാദ് ആണ്. ഏഴാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് 325762 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യയില്‍ നിന്നുള്ള മാത്യു പെരുന്തെകരി സ്റ്റീഫന്‍ ആണ്. 344415 എന്ന നമ്പരിലൂടെ ഇന്ത്യക്കാരനായ ബാവ അബ്ദുല്‍ ഹമീദ് എടത്തല കുറ്റാശ്ശേരിയാണ് എട്ടാം സമ്മാനമായ  20,000 ദിര്‍ഹം സ്വന്തമാക്കിയത്. 

ഒമ്പതാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് യുഎഇ സ്വദേശിയായ മുഹമ്മദ് യൂസഫ് മുഹമ്മദ് മുറാദ് അല്‍ബുലുഷി അല്‍ബൂഷിയാണ്. 052152 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. 275598 എന്ന ടിക്കറ്റ് നമ്പരിലൂടെ  പത്താം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ അബ്ദുല്‍ ഹസ്സനാണ്. 126318 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള ബാവ യാഖൂബ് പതിനൊന്നാം സമ്മാനമായ 20,000 ദിര്‍ഹം നേടി. 12-ാം സമ്മാനമായ 20,000 ദിര്‍ഹം ഇന്ത്യക്കാരനായ റാഫേല്‍ മഠത്തിപറമ്പില്‍ ജോസഫ് നേടി. 325726 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. 13-ാം സമ്മാനമായ 20,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള ഗയം വി എസ് കെ മോഹന്‍ റെഡ്ഡി വാങ്ങിയ 125848 എന്ന നമ്പരിലുള്ള ടിക്കറ്റാണ്. 14-ാം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള ശൈഖ് റാഷിദ് കരങ്ങാടന്‍ ആണ്. 248350 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ