മീൻ പിടിക്കാൻ കടലിൽ പോയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

Published : Jun 15, 2023, 11:14 PM IST
മീൻ പിടിക്കാൻ കടലിൽ പോയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

മൂന്ന് വർഷത്തോളമായി ജിസാനിൽ ഈസ മുഹമ്മദ് ഈസ സമക്കി എന്ന സ്ഥാപനത്തിൽ മൽസ്യബന്ധന തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. 

റിയാദ്: മത്സ്യബന്ധനത്തിനായി സഹപ്രവർത്തകരോടൊപ്പം സൗദി അറേബ്യയില്‍ കടലിൽ പോയ തമിഴ്നാട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. ഗൂഡല്ലൂർ പുതുപ്പേട്ട സുനാമി നഗർ സ്വദേശി മഹാദേവൻ (55) ആണ് മരിച്ചത്. മൂന്ന് വർഷത്തോളമായി ജിസാനിൽ ഈസ മുഹമ്മദ് ഈസ സമക്കി എന്ന സ്ഥാപനത്തിൽ മൽസ്യബന്ധന തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. 

രണ്ട് മാസം മുമ്പാണ് മഹാദേവൻ അവസാനമായി അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയത്. ഭാര്യ - ഇന്ദിര, മക്കൾ - മഹാദേവി, മധുമിത. മൃതദേഹം ജിസാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങളുടെ പൂർത്തീകരണത്തിന് ജിസാൻ ഐ.സി.എഫ് പ്രവർത്തകരായ താഹ കിണാശ്ശേരി, സിറാജ് കുറ്റ്യാടി, മുഹമ്മദ് സ്വാലിഹ് കാസർകോട്, ഹാരിസ് പട്ട്ള, ലത്തീഫ് കൊണ്ടോട്ടി എന്നിവരും സഹായത്തിനായി മഹാദേവന്റെ സഹപ്രവർത്തകൻ ജനഗ ബൂപതിയും രംഗത്തുണ്ട്.

Read also:  പ്രവാസി സമൂഹത്തെ വേദനയിലാഴ്ത്തി ചൊവ്വാഴ്ച രാത്രി നടന്നത് ഒരു കൊലപാതകവും രണ്ട് അപകട മരണങ്ങളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി അറേബ്യയിൽ ആയുർദൈർഘ്യം 79.7 വയസായി വർധിച്ചു, റോഡപകട മരണങ്ങളിൽ 60 ശതമാനം കുറവ്
ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ലഹരിക്കടത്ത്; വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിൽ