
മനാമ: ബഹ്റൈനിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച പ്രവാസിയെ തിരിച്ചറിഞ്ഞു. ഇന്ത്യക്കാരനായ പല്‍വീന്ദര്‍ സിങ് (25) ആണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബനീ ജംറ ഏരിയയിലാണ് മരണത്തിന് കാരണമായ തീപിടുത്തമുണ്ടായത്.
ലേബര്‍ അക്കൊമഡേഷനില്‍ അപകട സമയത്തുണ്ടായിരുന്ന മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിവില്‍ ഡിഫന്‍സ് സംഘം യഥാസമയത്ത് തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. ബനീ ജംറയിലെ ഒറ്റ നില കെട്ടിടത്തിനാണ് തീപിടിച്ചത്. അപകടത്തിന് പിന്നാലെ അധികൃതര്‍ ഇവിടെ നിന്ന് എല്ലാവരെയും ഒഴിപ്പിച്ചു. ഇവിടെ താമസിച്ചിരുന്നവരുടെ സാധനങ്ങളും മറ്റും പ്രദേശത്ത് ചിതറിക്കിടക്കുകയാണ്.
Read more: പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ മൂന്നു കുട്ടികളെ കഴുത്തറുത്ത് കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
റിയാദ്: സൗദി അറേബ്യയില്‍ കാറിന് മുകളിലേക്ക് സിമന്‍റ് സ്ലാബ് വീണ് നാലുപേര്‍ക്ക് പരിക്കേറ്റു. റിയാദിലെ കിങ് അബ്ദുല്ല റോഡില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കാറിലുണ്ടായിരുന്ന യുവതിക്കും അവരുടെ രണ്ട് കുട്ടികള്‍ക്കും ജോലിക്കാരിക്കുമാണ് പരിക്കേറ്റത്.
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്കാണ് സിമന്‍റ് സ്ലാബ് പതിച്ചത്. മെട്രോ പാലത്തിന്‍ നിന്ന് സ്ലാബ് അടര്‍ന്നു വീഴുകയായിരുന്നു. അല്‍ മന്‍സൂറ ഹാളിന് മുമ്പിലെ തുരങ്ക റോഡിന് സമീപമുള്ള മെട്രോ പാതയില്‍ നിന്നാണ് സ്ലാബ് വീണത്. പരിക്കേറ്റവര്‍ ഏത് രാജ്യക്കാരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അപകടം മൂലം റോഡില്‍ ഗതാഗത തടസ്സം ഉണ്ടായി.
Read more: സൗദി അറേബ്യയിൽ എഴുന്നൂറിന് മുകളിലേക്കുയർന്ന് പുതിയ കൊവിഡ് കേസുകൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ