രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,69,423 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,53,407 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,151 ആയി. രോഗബാധിതരിൽ 6,865 പേരാണ് ചികിത്സയിൽ കഴിയുന്നത്. 

റിയാദ്: സൗദി അറേബ്യയിൽ പുതിയതായി രേഖപ്പെടുത്തിയ കൊവിഡ് ബാധിതരുടെ എണ്ണം എഴുന്നൂറിന് മുകളിലേക്കുയർന്നു. 24 മണിക്കൂറിനിടെ 775 പേർക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 568 പേർ സുഖം പ്രാപിച്ചു. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,69,423 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,53,407 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,151 ആയി. രോഗബാധിതരിൽ 6,865 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 78 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 30,953 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ - 234, റിയാദ് - 207, ദമ്മാം - 66, മക്ക - 62, മദീന - 29, ത്വാഇഫ് - 19, ഹുഫൂഫ് - 16, അബഹ - 15, ദഹ്റാൻ - 10, അൽഖർജ് - 7, ജീസാൻ - 6 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 65,906,820 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,607,570 ആദ്യ ഡോസും 24,968,950 രണ്ടാം ഡോസും 14,330,300 ബൂസ്റ്റർ ഡോസുമാണ്.