ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

Published : Jan 10, 2023, 10:41 PM IST
ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിലെ ലന സ്കൂളിൽ ശാസ്ത്ര അധ്യാപികയായ തിരുച്ചിറപള്ളി, പുതുക്കോട്ടെ സ്വദേശിനി മരതകവല്ലി (55) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 

റിയാദ്: സൗദി അറേബ്യയിൽനിന്ന് ചികിത്സക്കായി നാട്ടിൽ പോയ തമിഴ്‍നാട് സ്വദേശിനിയായ അധ്യാപിക നിര്യാതയായി. ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിലെ ലന സ്കൂളിൽ ശാസ്ത്ര അധ്യാപികയായ തിരുച്ചിറപള്ളി, പുതുക്കോട്ടെ സ്വദേശിനി മരതകവല്ലി (55) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 

തമിഴ് സംഘം അബഹ ഘടകം പ്രസിഡൻറ് മുരുകദാസിന്റെ ഭാര്യയാണ്. 12 വർഷമായി ലന സ്കൂളിൽ അധ്യപികയായി ജോലി ചെയ്യുന്ന മരതകവല്ലി അസുഖത്തെ തുടർന്ന് ഒരു മാസം മുമ്പാണ് അവധിയിൽ നാട്ടിലേയ്ക്ക് പോയത്. പിതാവ് - മൗദ മുത്തു. മാതാവ് - വിശാലാക്ഷി. മക്കൾ - റഷന, മനോ.

Read also: മകനെ സ്‍കൂളില്‍ വിടാന്‍ പോയ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ദക്ഷിണ സൗദിയിലെ ഖമീസിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം തിരൂർ പറവണ്ണ സ്വദേശി കമ്മക്കനകത്ത് മുഹമ്മദ് കുട്ടിയുടേയും കദീജയുടേയും മകൻ മുസ്തഫ (52) യുടെ മൃതദേഹമാണ് അബഹ എയർപോർട്ടിൽനിന്ന് ജിദ്ദ വഴി കൊച്ചിയിലേക്ക് കൊണ്ടുപോയത്. 

ഹെർഫി കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ഒൻപത് വർഷമായി ജോലി ചെയ്യുന്ന മുസ്തഫ ഹെർഫിയുടെ ഖമീസ് മുഷൈത്ത് ബ്രാഞ്ചിലേക്ക് റിയാദിൽ നിന്ന് ലോഡുമായി വരുന്ന വഴി വാദി ബിൻ അശ്ഫൽ സലീലിൽ ഭക്ഷണം കഴിച്ചതിന് ശേഷം  റോഡ് മുറിച്ചു കടക്കുമ്പോൾ എതിർ ദിശയിൽ നിന്നു വന്ന വാഹനമിടിച്ചാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് തന്നെ മരിച്ചു. കെ.എം.സി.സി ലീഗൽ സെൽ ചെയർമാൻ ഇബ്രാഹിം പട്ടാമ്പി നടപടികൾ പൂർത്തിയാക്കി. ഭാര്യ മുബീന. മക്കൾ - ഫഹ്മിദ നദ ,മുഹമ്മദ് ഫംനാദ്. ഉമ്മ കദീജ സഹോദരങ്ങൾ - അബ്ദുൽ റസാഖ്,സമീറ, സാബിറ.

Read also: യുഎഇയില്‍ 11-ാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു; ഒപ്പം താമസിച്ചിരുന്നവരെ ചോദ്യം ചെയ്യുന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിലറുകൾക്കും ടോവിങ് വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്, വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി
കടൽ മാർഗ്ഗം മയക്കുമരുന്ന് കടത്ത്, അഞ്ച് വിദേശികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി