ഇന്ത്യന്‍ സ്‍കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഏകമകന്‍ ശ്രീനാഥിനെ ചൊവ്വാഴ്ച രാവിലെ സ്‍കൂളിലേക്ക് ബസ് കയറ്റി വിടാന്‍ പോയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. 

മനാമ: ബഹ്റൈനില്‍ മകനെ സ്‍കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോയ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ കുന്നംകുളം സ്വദേശി സത്യനാഥന്‍ ഗോപി (50) ആണ് മരിച്ചത്. അല്‍ മന്നായ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഇന്ത്യന്‍ സ്‍കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഏകമകന്‍ ശ്രീനാഥിനെ ചൊവ്വാഴ്ച രാവിലെ സ്‍കൂളിലേക്ക് ബസ് കയറ്റി വിടാന്‍ പോയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മറ്റ് രക്ഷിതാക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതരായ ഗോപിയുടെയും ശ്രീമതിയുടെയും മകനാണ്. ഭാര്യ സുധ, ഫോഗ് പ്രിന്റിങ് സര്‍വീസസില്‍ ജോലി ചെയ്യുന്നു. കുടുംബം ഇപ്പോള്‍ കോയമ്പത്തൂരിലാണ് സ്ഥിരതാമസം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ മനോജ് വടകര പറഞ്ഞു. 

Read also: സന്ദര്‍ശക വിസയില്‍ ഒമാനില്‍ എത്തിയ മലയാളി യുവതി മരിച്ചു

വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ദക്ഷിണ സൗദിയിലെ ഖമീസിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം തിരൂർ പറവണ്ണ സ്വദേശി കമ്മക്കനകത്ത് മുഹമ്മദ് കുട്ടിയുടേയും കദീജയുടേയും മകൻ മുസ്തഫ (52) യുടെ മൃതദേഹമാണ് അബഹ എയർപോർട്ടിൽനിന്ന് ജിദ്ദ വഴി കൊച്ചിയിലേക്ക് കൊണ്ടുപോയത്. 

ഹെർഫി കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ഒൻപത് വർഷമായി ജോലി ചെയ്യുന്ന മുസ്തഫ ഹെർഫിയുടെ ഖമീസ് മുഷൈത്ത് ബ്രാഞ്ചിലേക്ക് റിയാദിൽ നിന്ന് ലോഡുമായി വരുന്ന വഴി വാദി ബിൻ അശ്ഫൽ സലീലിൽ ഭക്ഷണം കഴിച്ചതിന് ശേഷം റോഡ് മുറിച്ചു കടക്കുമ്പോൾ എതിർ ദിശയിൽ നിന്നു വന്ന വാഹനമിടിച്ചാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് തന്നെ മരിച്ചു. കെ.എം.സി.സി ലീഗൽ സെൽ ചെയർമാൻ ഇബ്രാഹിം പട്ടാമ്പി നടപടികൾ പൂർത്തിയാക്കി. ഭാര്യ മുബീന. മക്കൾ - ഫഹ്മിദ നദ ,മുഹമ്മദ് ഫംനാദ്. ഉമ്മ കദീജ സഹോദരങ്ങൾ - അബ്ദുൽ റസാഖ്,സമീറ, സാബിറ.

Read also: യുഎഇയില്‍ 11-ാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു; ഒപ്പം താമസിച്ചിരുന്നവരെ ചോദ്യം ചെയ്യുന്നു