
മസ്‍കത്ത്: ആലപ്പുഴ സ്വദേശിനി ഒമാനില്‍ (Oman) നിര്യാതയായി. ആലപ്പുഴ അഞ്ച്കഞ്ഞിപ്പാടം കളപ്പുരയ്‍ക്കല്‍ വീട്ടില്‍ കെ.വി അഞ്ജന (49) ആണ് മരിച്ചത്. 25 വര്‍ഷമായി ഒമാനില്‍ താമസിച്ചുവരികയായിരുന്നു.
പിതാവ് - നീലകണ്ഠന്‍ നായര്‍. മാതാവ് - വസന്തകുമാരി. ഭര്‍ത്താവ് ബി.കെ രാജേഷ് (ഹോഷാന്‍ പാന്‍ ഗള്‍ഫ്). മക്കള്‍ - ഭാവന രാജേഷ്. അദ്വൈത് രാജേഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ദുബൈ: മലയാളി വിദ്യാര്‍ത്ഥിനി ദുബൈയില്‍ (Dubai) കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു. മലപ്പുറം കോട്ടപ്പറമ്പ് അമ്പലവന്‍ വാരിയത്ത് അലിയുടെയും നഹ്‍ലയുടെയും മകള്‍ നിഹ (11) ആണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ദുബൈ അല്‍ ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) മൂന്നു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയ യുവതി കാറിടിച്ചു മരിച്ചു (Died in Road Accident). ആന്ധ്രാപ്രദേശിലെ കഡപ്പ സ്വദേശിനി തല്ലപ്പക സുജാനയാണ് കഴിഞ്ഞ ദിവസം തുമാമ ഹൈവേയില്‍ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് മരിച്ചത്.
സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന കിരണ്‍ ആണ് ഭര്‍ത്താവ്. സുജാനയും മകനും സന്ദര്‍ശക വിസയിലാണ് സൗദി അറേബ്യയിലെത്തിയതാണ്. മകന്റെ ജന്മദിനം ആഘോഷിക്കാന്‍ കേക്കും പലഹാരങ്ങളും തയ്യാറാക്കിയിരുന്നു. മറ്റ് ചില സാധനങ്ങള്‍ വാങ്ങാന്‍ താമസ സ്ഥലത്തിനടുത്തുള്ള ഫ്‌ളവര്‍ ഷോപ്പിലേക്ക് റോഡ് മുറിച്ചുകടന്നു പോവുന്നതിനിടെയാണ് അപകടമുണ്ടായത്.
റിമാല്‍ പോലീസില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചപ്പോഴാണ് ഭര്‍ത്താവ് വിവരമറിഞ്ഞത്. ശുമൈസി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മഹ്‍ബൂബ്, ദഖ്‍വാന്‍, കിരണിന്റെ സുഹൃത്തുക്കളായ രതീഷ്, പുരുഷോത്തമന്‍ എന്നിവര്‍ രംഗത്തുണ്ട്.
ദോഹ: മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ (Qatar) ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍, മട്ടന്നൂര്‍ പനയത്താംപറമ്പ് എല്‍.പി സ്‍കൂളിന് സമീപം പരേതനായ സി.പി കുഞ്ഞിരാമന്റെയും കെ നാരായണിയുടെയും മകന്‍ സുമേഷ് കാവുങ്കല്‍ (48) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
17 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്‍തുവരുന്ന സുമേഷ്, ഒരു സ്വകാര്യ കമ്പനിയില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവറായിരുന്നു. മസ്‍തിഷ്‍കാഘാത്തെ തുടര്‍ന്ന് പത്ത് ദിവസമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ചികിത്സയിലായിരുന്നു. ഭാര്യ - സന്ധ്യ. മക്കൾ - ആദി ദേവ്, ആയുഷ് ദേവ് ഇരുവരും വിദ്യാർത്ഥികൾ (കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ). സഹോദരങ്ങൾ - സജീവൻ (ഡ്രൈവർ), സുഷമ (ഏച്ചൂർ), സജിഷ (തലമുണ്ട), സബി രാജ് (ഗൾഫ്). നടപടികൾ പൂർത്തിയാക്കിയ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam