ചതിച്ചതിൽ കൂട്ടുകാരും, വിൽക്കാൻ കൊടുത്ത കാര്‍ വഴി പണി! ജയിലിൽ കഴിഞ്ഞ മലയാളികളടക്കമുള്ള പ്രവാസികൾ നാടണഞ്ഞു

Published : Feb 12, 2024, 05:08 PM ISTUpdated : Feb 12, 2024, 05:13 PM IST
ചതിച്ചതിൽ കൂട്ടുകാരും, വിൽക്കാൻ കൊടുത്ത കാര്‍ വഴി പണി! ജയിലിൽ കഴിഞ്ഞ മലയാളികളടക്കമുള്ള പ്രവാസികൾ നാടണഞ്ഞു

Synopsis

കാർ വിൽക്കാനും പേരിൽ നിന്നും അത് മാറ്റിയെടുക്കാനും വേണ്ടി സ്വന്തം സുഹൃത്തിനെ ഏൽപിച്ചെങ്കിലും സുഹൃത്ത് ഈ കാർ വിൽപ്പന നടത്താതെ ഓടിക്കുകയും ഇതിലൂടെ നിരവധി ട്രാഫിക്ക് നിയമ ലംഘനങ്ങൾ നടത്തുകയും ഭീമമായ തുക പിഴ വരുത്തുകയും ചെയ്തു.

റിയാദ്: നിയമലംഘന കേസ്സുകളിൽ ശിക്ഷിക്കപ്പെട്ട മലയാളികളടക്കം നിരവധി ഇന്ത്യക്കാർ ദമ്മാം ജയിലിൽനിന്ന് മോചിതരായി നാട്ടിലേക്ക് മടങ്ങി. ആറു മലയാളികളും ഓരോ തമിഴ്നാട്, ഉത്തർപ്രദേശ് സ്വദേശികളുമാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്. ഇതിൽ ഉത്തർപ്രദേശ് സ്വദേശിക്ക് കോടതിയിൽ നിന്നും ഒരു മാസത്തെ ശിക്ഷയാണ് വിധിച്ചതെങ്കിലും ഒരു വർഷമായി ദമ്മാം ജയിലിൽ കഴിയുകയായിരുന്നു.

ഇദ്ദേഹത്തിൻറെ ജയിൽ വാസത്തെ കുറിച്ച് അറിഞ്ഞ സാമൂഹ്യ പ്രവർത്തകന് മണിക്കുട്ടന്  വിധിപ്പകർപ്പ് ശേഖരിച്ചു ദമ്മാം കോടതിയിലെ ജഡ്ജിയെ സമീപിച്ചതോടെയാണ്  അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാന് അവസരമൊരുങ്ങിയത്. ഇതിനു സമാനമായി കൊൽലം സ്വദേശിക്ക് രണ്ടു വർഷമായിരുന്നു ശിക്ഷ വിധിയെങ്കിലും മൂന്ന് വർഷത്തിനു ശേഷമാണ് ഇപ്പോൾ നാടണയാന് സാധിച്ചത്. ഇദ്ദേഹത്തിെൻറ മോചനം കാരണമായത് പേരിലുള്ള വാഹനമായിരുന്നു. 

കാർ വിൽക്കാനും പേരിൽ നിന്നും അത് മാറ്റിയെടുക്കാനും വേണ്ടി സ്വന്തം സുഹൃത്തിനെ ഏൽപിച്ചെങ്കിലും സുഹൃത്ത് ഈ കാർ വിൽപ്പന നടത്താതെ ഓടിക്കുകയും ഇതിലൂടെ നിരവധി ട്രാഫിക്ക് നിയമ ലംഘനങ്ങൾ നടത്തുകയും ഭീമമായ തുക പിഴ വരുത്തുകയും ചെയ്തു.  ഇക്കാര്യം ശ്രദ്ധയിൽ പെട്ട സാമൂഹ്യ പ്രവർതകന് മണിക്കുട്ടന് അധികൃതരുമായി ബന്ധപ്പെട്ടു ബോധ്യപ്പെടുത്തിയതിന് ശേഷമാണ് അനുകൂലമായ സാഹചര്യമുണ്ടായത്. ഇതിനു സമാനമായി നിരവധിയാളുകൾ ശിക്ഷാ കാലാവധി കഴിഞ്ഞും ജയിലിൽ കഴിയുന്നതായി സാമൂഹ്യ പ്രവർത്തകർ പറയുന്നു. പ്രധാന കാരണമായി പറയുന്നത് ഫയലുകൾ വിധിക്ക് ശേഷം കൃത്യമായി ജയിലുകളിൽ എത്തുന്നില്ല എന്നതാണ്. 

Read Also -  കടുത്ത തലവേദന, ഡോക്ടറെ കാണാനെത്തി; കാത്തിരുന്നത് ഏഴ് മണിക്കൂര്‍; രണ്ട് മക്കളുടെ അമ്മയായ യുവതി മരിച്ചു

ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയവരിൽ ആറുപേർ മലയാളികൾ ആണെങ്കിലും ഇവർക്കെല്ലാം ടിക്കറ്റ് നൽകിയത് ലഖ്നൗവിലേക്കാണ്. ജയിലിൽ കഴിയുന്ന ഇന്ത്യക്കാർക്ക് ടിക്കറ്റിനു 1350 റിയാലാണ് അധികൃതർ ഈടാക്കി കൊണ്ടിരിക്കുന്നതെങ്കിലും മലയാളികളുൾപ്പടെയുള്ളവർക്ക് വടക്കേ ഇന്ത്യയിലെ ഏതെങ്കിലും എയർപോർട്ടുകളിലേക്ക് അയക്കുന്നതിലൂടെ ഏറെ പ്രയാസങ്ങൾ നേരിടുന്നതായി സാമൂഹ്യ പ്രവർത്തകർ പറയുന്നു. കൂടാതെ ടിക്കറ്റിന് തുഛമായ നിരക്കുള്ള സമയത്തും ഈ തുക ഈടാക്കുന്നത് പലപ്പോഴും സാമൂഹ്യപ്രവർത്തകരുടെ മേൽ തെറ്റിധാരണ ഉണ്ടാക്കുന്നതായും ഇക്കാര്യത്തിൽ ഇന്ത്യൻ എംബസിയുടെ അടിയന്തിര ഇടപെടൽ അനിവാര്യമാണെന്നും സാമൂഹ്യ പ്രവർത്തകൻ മണിക്കുട്ടന് പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം
ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം