Asianet News MalayalamAsianet News Malayalam

കടുത്ത തലവേദന, ഡോക്ടറെ കാണാനെത്തി; കാത്തിരുന്നത് ഏഴ് മണിക്കൂര്‍; രണ്ട് മക്കളുടെ അമ്മയായ യുവതി മരിച്ചു

രണ്ട് മക്കളുടെ അമ്മ കൂടിയായ 39കാരി ജനുവരി 19നായിരുന്നു ആശുപത്രിയില്‍ ചികിത്സക്ക് എത്തിയത്. നഴ്‌സുമാര്‍ ഇവരെ മൂന്ന് തവണ നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഏഴ് മണിക്കൂറോളം കാത്ത് നിന്ന ശേഷമാണ് ഇവരുടെ പേര് വിളിച്ചത്.

woman found dead at hospital after she waited seven hours to see doctor about headache
Author
First Published Feb 11, 2024, 7:19 PM IST

ലണ്ടന്‍: തലവേദനയ്ക്ക് ഡോക്ടറെ കാണാന്‍ മണിക്കൂറുകള്‍ കാത്തിരുന്ന യുവതി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു. യുകെ നോട്ടിങ്ഹാമിലാണ് സംഭവം. നോട്ടിങ്ഹാമിലെ ക്യൂന്‍സ് മെഡിക്കല്‍ സെന്ററിലെ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വാര്‍ഡിലാണ് യുവതി ചികിത്സ തേടിയെത്തിയത്.

രണ്ട് മക്കളുടെ അമ്മ കൂടിയായ 39കാരി ജനുവരി 19നായിരുന്നു ആശുപത്രിയില്‍ ചികിത്സക്ക് എത്തിയത്. നഴ്‌സുമാര്‍ ഇവരെ മൂന്ന് തവണ നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഏഴ് മണിക്കൂറോളം കാത്ത് നിന്ന ശേഷമാണ് ഇവരുടെ പേര് വിളിച്ചത്. പേര് വിളിച്ചപ്പോള്‍ രോഗി പ്രതികരിക്കാതെ വന്നതോടെ ഇവര്‍ മടങ്ങിപ്പോയി കാണുമെന്ന് ആശുപത്രി ജീവനക്കാര്‍ കരുതി. പിന്നീട് വെയിറ്റിങ് റൂമിലെ കസേരയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജനുവരി 22ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് നടത്തുന്ന ആശുപത്രി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

ബുദ്ധിമുട്ടേറിയ സമയത്ത് യുവതിയുടെ കുടുംബത്തിന് ഉണ്ടായ നഷ്ടത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നെന്നും കുടുംബത്തെ കൂടി ഉള്‍പ്പെടുത്തി അന്വേഷണം നടത്തുമെന്നും നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കീത്ത് ഗിര്‍ലിങ് പറഞ്ഞു. മരണത്തിനിടയാക്കിയ സാഹചര്യത്തെ പറ്റി വ്യക്തത വരുന്നത് വരെ മറ്റ് പ്രതികരണങ്ങൾ ഉണ്ടാകില്ലെന്ന് ഡോ. കീത്ത് ഗിര്‍ലിങ് വ്യക്തമാക്കി.

Read Also-  നിര്‍ണായക സിസിടിവി ദൃശ്യം, പ്രതിയെ തിരിച്ചറിയാൻ സഹായം തേടി പൊലീസ്; ഇന്ത്യൻ വംശജൻറെ മരണം തലയ്ക്ക് അടിയേറ്റ്

ദമ്പതികളുടെ വീട്ടിൽ നിന്ന് അസഹനീയ ദുർ​ഗന്ധം, പരിശോധനയിൽ കണ്ടെത്തിയത് 189 അഴുകിയ മൃതദേഹങ്ങൾ! -അറസ്റ്റ്

കൊളറാഡോ (യുഎസ്): ദമ്പതികളുടെ വീട്ടിൽ നിന്ന് 189 അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. കൊളറാഡോ ഫ്യൂണറൽ ഹോമിൻ്റെ (ശ്മശാനം) ഉടമകളുടെ വീട്ടിൽ നിന്നാണ് ഇത്രയും മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തിയത്. ദമ്പതികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അനുചിതമായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ കാരണം ​ഗവർണർ പ്രാദേശിക ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും എഫ്ബിഐയുടെ സഹായം തേടി.

ശവസംസ്കരിക്കുന്ന സ്ഥാപനം നടത്തുന്ന ജോൺ ഹാൾഫോർഡ്, കാരി ഹാൾഫോർഡ് ദമ്പതികളാണ് അനധികൃതമായി മൃതദേഹങ്ങൾ സൂക്ഷിച്ചത്. ഇരുവരെയും അറസ്റ്റ് ചെയ്തതായി കൊളറാഡോയിലെ ജുഡീഷ്യൽ ഡിസ്ട്രിക്റ്റിലെ ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കൽ ജെ. അലൻ പറഞ്ഞു. മൃതദേഹം ദുരുപയോഗം ചെയ്യൽ, മോഷണം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഭർത്താവിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തത്.

മുദ്രവച്ച സത്യവാങ്മൂലത്തിലെ വിശദാംശങ്ങൾ തികച്ചും ഞെട്ടിപ്പിക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അടച്ചിട്ട കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി സമീപവാസികൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. ആദ്യം 115 മൃതദേഹങ്ങൾ കണ്ടെത്തി. പിന്നീട് നടത്തിയ തിരച്ചിലിൽ ബാക്കി മൃതദേഹങ്ങളും കണ്ടെത്തി. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത  തരത്തിൽ മോശമായ അവസ്ഥയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഇതുവരെ 110 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി അധികൃതർ വ്യാഴാഴ്ച അറിയിച്ചു. ഡിഎൻഎ പരിശോധന വഴിയാണ് പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios