കടം വാങ്ങിയവരെ കണ്ട് മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി

By Web TeamFirst Published Jul 30, 2018, 9:20 PM IST
Highlights

കെട്ടിടത്തില്‍ നിന്നും ഒരാള്‍ ചാടുന്നത് കണ്ട  ദൃക്സാക്ഷികളാണ് പൊലീസിനെ വിളിച്ച്  അറിയിച്ചത്. ഷാര്‍ജ പൊലീസും സിഐഡി, ക്രൈം സീന്‍ മാനേജ്മെന്റ് എന്നിവയില്‍ നിന്നുള്ള ഉദ്ദ്യോഗസ്ഥരും ആംബുലന്‍സും സ്ഥലത്തെത്തി. 

ഷാര്‍ജ: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ ഇന്ത്യക്കാരന്‍ ഗുരുതരാവസ്ഥയില്‍. ഷാര്‍ജയിലെ അല്‍ മജാസ് ഏരിയയില്‍ തിങ്കളാഴ്ച രാവിലെയാണ് 32 വയസുള്ള ഇന്ത്യക്കാരന്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്.

കെട്ടിടത്തില്‍ നിന്നും ഒരാള്‍ ചാടുന്നത് കണ്ട  ദൃക്സാക്ഷികളാണ് പൊലീസിനെ വിളിച്ച്  അറിയിച്ചത്. ഷാര്‍ജ പൊലീസും സിഐഡി, ക്രൈം സീന്‍ മാനേജ്മെന്റ് എന്നിവയില്‍ നിന്നുള്ള ഉദ്ദ്യോഗസ്ഥരും ആംബുലന്‍സും സ്ഥലത്തെത്തി. ചോരയില്‍ കുളിച്ച് നിലത്ത് കിടന്നിരുന്ന ഇയാളെ പിന്നീട് അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോള്‍.

ആത്മഹത്യാശ്രമം അല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ക്ക് കടം കൊടുത്തിരുന്ന രണ്ട് പേരെ കണ്ടപ്പോള്‍ രക്ഷപെടാനായി താഴേക്ക് ചാടിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇയാളില്‍ നിന്ന് പണം തിരികെ വാങ്ങാനാണ് ഇവര്‍ എത്തിയിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

click me!