
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് നാർക്കോട്ടിക് കൺട്രോളും ചേർന്ന് വൻതോതില്‍ മയക്കുമരുന്ന് കൈവശം വെച്ച ഇന്ത്യൻ പൗരനെ അറസ്റ്റ് ചെയ്തു. വിതരണത്തിനായി ശേഖരിച്ച വൻതോതില്‍ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വച്ചതിനാണ് ഇയാള്‍ പിടിയിലായത്. ഇയാളെ സംശയം തോന്നിയതോടെ നീക്കങ്ങൾ നിരീക്ഷിച്ച് നടത്തിയ ഫീൽഡ് അന്വേഷണങ്ങൾക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സാൽവ പ്രദേശത്ത് നിന്ന് പിടിയിലായ ഇയാളിൽ നിന്നും ഏകദേശം എട്ട് കിലോഗ്രാം ഹെറോയിനും രണ്ട് കിലോഗ്രാം ക്രിസ്റ്റൽ മെത്തും പിടിച്ചെടുത്തു. മയക്കുമരുന്ന് തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇയാളുടെ പക്കലുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ വിദേശത്തുള്ള കൂട്ടാളികളിൽ നിന്ന് മയക്കുമരുന്ന് പ്രാദേശികമായി വിതരണം ചെയ്യാൻ നിർദ്ദേശങ്ങൾ ലഭിച്ചതായി പ്രതി സമ്മതിച്ചു. കൂടുതൽ നിയമനടപടികൾക്കായി പിടിച്ചെടുത്ത വസ്തുക്കളോടൊപ്പം പ്രതിയെ നാർക്കോട്ടിക്സ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിന്‍റെയും മയക്കുമരുന്ന് കടത്തിന്റെയും അപകടങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം വീണ്ടും ഉറപ്പിച്ചു. സംശയാസ്പദമായ ഏതൊരു പ്രവൃത്തിയും ഔദ്യോഗിക മാർഗങ്ങൾ വഴി റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ