
മസ്കറ്റ്: അറബിക്കടലിൽ ഒമാൻ ഉൾക്കടലിൽ തീപിടിത്തത്തില്‍ പെട്ട കപ്പലിലെ ജീവനക്കാർക്ക് രക്ഷകരായി ഇന്ത്യൻ നാവികസേന. എംടി യി ചെങ് 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിലെ പതിനാല് ജീവനക്കാരെ നാവികസേന രക്ഷപ്പെടുത്തി.
സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾക്കായി ഒമാൻ ഉൾക്കടലിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ നാവിക കപ്പൽ ഐഎൻഎസ് ടബാറാണ് രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.ഐഎൻഎസ് ടബാറിലെ 13 ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരും യി ചെങ്ങിലെ അഞ്ച് ഉദ്യോഗസ്ഥരും തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam