വ്യാജ സര്‍ട്ടിഫിക്കറ്റ്; സൗദിയില്‍ നഴ്‍സിന് ജയില്‍ ശിക്ഷയും പിഴയും

By Web TeamFirst Published May 2, 2019, 8:50 PM IST
Highlights

ജോലിക്കായി ട്രാവല്‍ ഏജന്‍സി വ്യാജ എക്സ്‍പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കി. ഇതാണ് വിനയായത്. പത്ത് വര്‍ഷം ജോലി ചെയ്ത ശേഷം നാല് വര്‍ഷം മുന്‍പ് ഇവര്‍ എക്സിറ്റില്‍ പോയിരുന്നു.

റിയാദ്: വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസില്‍ ഹൈദരാബാദ് സ്വദേശിയായ നഴ്സിന് സൗദിയില്‍ തടവും പിഴയും ശിക്ഷ വിധിച്ചു. 10 വര്‍ഷത്തോളം സൗദിയില്‍ ജോലി ചെയ്ത ഇവര്‍ നാല് വര്‍ഷം മുന്‍പ് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയിരുന്നു. അടുത്തിടെ ഉംറ നിര്‍വഹിക്കാന്‍ തിരികെ സൗദിയിലെത്തിയപ്പോഴാണ് പഴയ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ അറസ്റ്റിലായത്.

ദമ്മാം ക്രിമിനല്‍ കോടതിയാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി ഒരു വര്‍ഷം തടവും 5000 റിയാല്‍ പിഴയും വിധിച്ചത്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. ജോലിക്കായി ട്രാവല്‍ ഏജന്‍സി വ്യാജ എക്സ്‍പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കി. ഇതാണ് വിനയായത്. പത്ത് വര്‍ഷം ജോലി ചെയ്ത ശേഷം നാല് വര്‍ഷം മുന്‍പ് ഇവര്‍ എക്സിറ്റില്‍ പോയിരുന്നു.

സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി സൗദിയില്‍ രൂപീകരിച്ച ഏജന്‍സി പഴയ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കുന്നുണ്ട്. നാല് മാസം മുന്‍പ് ഉംറയ്ക്കായി സൗദിയിലെത്തിയപ്പോള്‍ പഴയ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ എയര്‍പോര്‍ട്ടില്‍ വെച്ചുതന്നെ പിടിയിലാവുകയായിരുന്നു. വിചാരണയില്‍ കുറ്റം തെളിഞ്ഞതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.

click me!