
മസ്ക്കറ്റ്: ഒമാനിലെ വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജുമെന്റ് നടപ്പിലാക്കിയ ഫീസ് വർദ്ധനവ് തടയണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ ബോർഡ് അധികൃതരുമായി രക്ഷിതാക്കള്‍ നടത്തിയ ചര്‍ച്ച അലസി പിരിഞ്ഞു. പ്രമോട്ടര്‍ സ്‌കൂളുകളുടെ ഭരണ കാര്യങ്ങളിൽ ഇടപെടുന്നതിൽ നിയന്ത്രണമുണ്ടെന്ന മറുപടിയുമായി സ്കൂൾ ബോർഡ് അധികൃതര്‍. ഫീസ് വര്‍ധനവ് പിന്‍വലിക്കാതെ ഈ വര്‍ഷത്തെ ഫീസ് അടക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കള്‍.
ഫീസ് വര്‍ദ്ധനവിൽ നിന്നും പിന്നോട്ടില്ല എന്ന നിലപാടില്‍ വാദികബീർ ഇന്ത്യൻ സ്‌കൂള്‍ അധികൃതര്‍ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ പരാതിയുമായി ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണഘടനായുടെ എട്ടാം പട്ടികയിലെ പതിനേഴാം വകുപ്പ് അനുസരിച്ചു , രാജ്യത്തത്തെ പ്രൊമോട്ടർ സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ , ജീവനക്കാരുടെ നിയമനം, ശമ്പളം,വിദ്യാര്‍ത്ഥികളുടെ ഫീസ്, എന്നിവ സ്കൂളിന്‍റെ പ്രമോട്ടർ നാമനിർദേശം ചെയ്തിരിക്കുന്ന കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് അനുസൃതമായി മാത്രമേ നടപ്പാകുകയുള്ളൂ, എന്നു സ്കൂൾ നബോർഡ് അധികൃതർ രക്ഷിതാക്കളെ പരാതിക്കു മറുപടിയായായി ബോധ്യപെടുത്തുകയാണുണ്ടായത്.
മുൻ വര്‍ഷത്തേക്കാള്‍ മുപ്പത്തിനാല് ഒമാനി റിയാലിന്‍റെ വർദ്ധനവ് ആണ് വാദി കബീർ ഇന്ത്യൻ സ്കൂൾ മാനേജുമെന്റ് ഈ വർഷത്തെ ഫീസിൽ ചുമത്തിയിരിക്കുന്നത് . ട്യൂഷൻ ഫീസ് ഇനത്തിൽ മാസം രണ്ടു ഒമാനി റിയൽ വീതവും , പാഠ്യേതര വിഷയങ്ങൾക്കായി വർഷത്തിൽ പത്ത് ഒമാനി റിയലുമായിട്ടാണ് വർദ്ധനവ് വരുത്തിയിരിക്കുന്നത്.
21 ഇരുപതു സ്കൂളുകൾ ആണ് ഉള്ളത് , അതിൽ സൊഹാർ ഇന്ത്യൻ സ്കൂൾ , ഗോബ്രാ ഇന്ത്യൻ സ്കൂൾ , വാദികബീർ എന്നി മൂന്നു സ്കൂളുകൾ പ്രൊമോട്ടേഴ്‌സ് സ്കൂൾ വിഭഗത്തില്‍ ആണ് പ്രവർത്തിച്ചു വരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam