
മസ്ക്കറ്റ്: ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ വിദ്യാർത്ഥികൾക്കായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലി കൗണ്‍സിലിംഗ് സംവിധാനം നിലവിൽ വന്നു. മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം എന്നും സ്‌കൂള്‍ ഭരണ സമതി അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുവാന്‍ നിലവില്‍ സ്‌കൂളുകളില്‍ നേരിട്ടു കൗസിലംഗ് നടന്നു വരുന്നുണ്ട്.
അതിന് പുറമേയാണ്, അവധി ദിവസങ്ങള്‍ അടക്കം ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലി കൗണ്‍സിലിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനായി, ടെലി കൗണ്‍സിലിംഗ് വിദഗ്ദ്ധ പരിശീലനം നേടിയിട്ടുള്ള ഒന്‍പതു കൗണ്‌സിലറുമാരെ നിയോഗിച്ചതായി സ്‌കൂള്‍ ഭരണ സമതി അറിയിച്ചു.
വിദ്യാര്‍ഥികള്‍ നേരിടുന്ന എല്ലാ വിധ മാനസിക പ്രയാസങ്ങള്‍ക്കും , ഒരു ഫോൺ വിളിയിലൂടെ കൗണ്‍സിലര്‍മാരില്‍ നിന്നും പരിഹാരം തേടാവുന്നതാണ്.
പ്രവാസി വിദ്യാര്‍ഥികളില്‍ കണ്ടുവരുന്ന മാനസിക പ്രയാസങ്ങൾക്കും, സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും കൗണ്‍സിലര്‍മാര്‍ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കും.
മാനസിക സമ്മര്‍ദ്ദം നേരിടുന്ന കുട്ടികളില്‍ ശരിയായ ചിന്തകള്‍ രൂപപെടുത്തുവാനും , പഠനം, സാമൂഹികം എന്നി മേഖലകളില്‍ വളര്‍ച്ച കൈവരിക്കാനും ഈ കൗണ്‍സിലിംഗ് സംവിധാനം പ്രയോജനപെടുമെന്നുമാണ് ഭരണസമിതിയുടെ വിലയിരുത്തല്‍. കൗണ്‍സിലിംഗ് സേവനത്തിനായി 90990444 എന്ന ടേലിഫോണ്‍ നമ്പറിലേക്കാണ് വിളിക്കേണ്ടത്. രാജ്യത്ത് 20, ഇന്ത്യന്‍ സ്കൂളുകളിലായി 40 , 865 വിദ്യാർത്ഥികളാണ് പഠനം നടത്തി വരുന്നത് .
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam