
ടൊറന്റോ: കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ടൊറന്റോയിലാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഹരിയാനയില്‍ നിന്നുള്ള 20കാരനായ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.
വിദ്യാര്‍ത്ഥിയെ പിക്ക് അപ് ട്രക്കാണ് ഇടിച്ചത്. യോങ് സ്ട്രീറ്റും സെന്റ് അവന്യൂവും ചേരുന്ന ജംഗ്ഷനില്‍ വെച്ച് ബുധനാഴ്ച വൈകിട്ട് 4.30നാണ് അപകടം ഉണ്ടായത്. വിദ്യാര്‍ത്ഥിയെ പിക്ക് അപ് ട്രക്ക് ഇടിക്കുകയും വലിച്ചുകൊണ്ട് പോകുകയുമായിരുന്നു. വിദ്യാര്‍ത്ഥിയുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കാര്‍ത്തിക് സെയ്‌നി എന്ന 20കാരനാണ് മരിച്ചതെന്ന് അയാളുടെ ബന്ധുവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2021 ഓഗസ്റ്റിലാണ് സെയ്‌നി കാനഡയിലെത്തിയതെന്നാണ് വിവരം.
ഷെരിഡാന്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. ട്രക്ക് ഡ്രൈവര്‍ വാഹനം വലത്തേക്ക് തിരിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥി സഞ്ചരിച്ച സൈക്കിളിലിടിച്ചതെന്നും തുടര്‍ന്ന് സൈക്കിളും വിദ്യാര്‍ത്ഥിയെയും വലിച്ചുകൊണ്ട് പോകുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. അപകടം അറിഞ്ഞ് പാരമെഡിക്കല്‍ സംഘം സ്ഥലത്തെത്തിയെങ്കിലും സെയ്‌നി മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് സാക്ഷിയായവരോ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ അന്വേഷണ ഉദ്യോഗസ്ഥരെ സമീപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More - സൗദി അറേബ്യയില്‍ അശ്രദ്ധമായി വാഹനമോടിച്ച് യുവതിയെയും രണ്ട് കുട്ടികളെയും ഇടിച്ചിട്ട ഡ്രൈവര്‍ അറസ്റ്റില്‍
ജോലിക്കിടെ ഹൃദയാഘാതം; യുകെയില്‍ മലയാളി നഴ്‌സ് മരിച്ചു
ഷ്രൂസ്‌ബെറി: ജോലിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുകെയില്‍ മലയാളി നഴ്‌സ് മരിച്ചു. മൂവാറ്റുപുഴ തൃക്കളത്തൂര്‍ പുന്നൊപ്പടി കരിയന്‍ചേരില്‍ ഷാജി മാത്യൂ (46) ആണ് മരിച്ചത്.
Read More - സൗദി അറേബ്യയിൽ കാറുകൾ കൂട്ടിയിടിച്ച് കത്തി ഒമ്പത് മരണം
വെള്ളിയാഴ്ച അടുത്തുള്ള നഴ്‌സിങ് ഹോമില്‍ ജോലിക്കെത്തിയതായിരുന്നു. രാത്രി പന്ത്രണ്ടരയോടെ ജോലിക്കിടയില്‍ ഇടവേളയില്‍ റെസ്റ്റ് റൂമില്‍ ഇരിക്കുമ്പോഴാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ സിപിആര്‍ കൊടുക്കുകയും ആംബുലന്‍സ് സംഘം എത്തുകയും ചെയ്തു. എന്നാല്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചു. ഒന്നര വര്‍ഷം മുമ്പാണ് ഷാജി കുടുംബത്തോടൊപ്പം യുകെയില്‍ എത്തിയത്. ഷ്രൂസ്‌ബെറി ഹോസ്പിറ്റലിലെ തീയേറ്റര്‍ നഴ്‌സ് ആണ് ഭാര്യ: ജൂബി. മക്കള്‍: നെവിന്‍ ഷാജി, കെവിന്‍ ഷാജി, പിതാവ്: കെ എം മത്തായി, മാതാവ്: സൂസന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ