ഡ്രൈവര്‍ അശ്രദ്ധമായി കാറോടിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാര്‍ക്ക് ചെയ്‍തിരുന്ന രണ്ട് കാറുകള്‍ക്കിടിയിലേക്ക് തന്റെ വാഹനം വെട്ടിച്ച് കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.

റിയാദ്: സൗദി അറേബ്യയില്‍ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറെ ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‍തു. മദീനയിലെ അല്‍ ഹംറയിലായിരുന്നു സംഭവം. റോഡിന്റെ വശത്തുകൂടി നടന്നുപോവുകയായിരുന്ന സ്‍ത്രീയ്ക്കും രണ്ട് കുട്ടികള്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചതോടൊണ് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡ്രൈവര്‍ അശ്രദ്ധമായി കാറോടിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാര്‍ക്ക് ചെയ്‍തിരുന്ന രണ്ട് കാറുകള്‍ക്കിടിയിലേക്ക് തന്റെ വാഹനം വെട്ടിച്ച് കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഈ സമയം തൊട്ടടുത്ത വീട്ടില്‍ നിന്ന് പുറത്തിറങ്ങി റോഡിലൂടെ നടക്കുകയായിരുന്ന യുവതിയെയും രണ്ട് കുട്ടികളെയും വാഹനം ഇടിച്ചിടുകയായിരുന്നു. ഇവര്‍ക്ക് മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറെ കണ്ടെത്തി ശിക്ഷിക്കണമെന്ന് നിരവധിപ്പേര്‍ ആവശ്യപ്പെട്ടു. ഡ്രൈവറെ അറസ്റ്റ് ചെയ്‍തതായും ഇയാള്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭ്യമാക്കാന്‍ ട്രാഫിക് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ടെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

Read also: നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; പ്രവാസികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

അഴിമതിയും അധികാര ദുർവിനിയോഗവും; സൗദി അറേബ്യയിൽ 138 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിൽ അഴിമതി, കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജ രേഖാനിര്‍മാണം, പണം വെളുപ്പിക്കൽ എന്നീ കേസുകളില്‍ കഴിഞ്ഞ മാസം 138 പേരെ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആൻഡ് ആന്റി-കറപ്ഷന്‍ അതോറിറ്റി (നസഹ) അറിയിച്ചു. കഴിഞ്ഞ മാസം 308 പേര്‍ക്കെതിരെയാണ് അതോറിറ്റി അന്വേഷണം നടത്തിയത്. ഇക്കൂട്ടത്തില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞ 138 പേരെ അറസ്റ്റ് ചെയ്യുകയായിരുനനു. 

അറസ്റ്റിലായവരില്‍ ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിരോധ, ആഭ്യന്തര, ആരോഗ്യ, വിദ്യാഭ്യാസ, മുനിസിപ്പല്‍, ഗതാഗത, നീതിന്യായ മന്ത്രാലയ ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട്. അഴിമതിയും കൈക്കൂലിയും അധികാര ദുര്‍വിനിയോഗവും വ്യാജ രേഖാനിര്‍മാണവും പണംവെളുപ്പിക്കലും സംശയിക്കുന്ന കേസുകളെ കുറിച്ച് 980 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടോ ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി വെബ്‌സൈറ്റ് വഴിയോ സ്വദേശികളും വിദേശികളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.

ജിദ്ദയിൽ പെയ്തൊഴിഞ്ഞത് 13 വർഷത്തിനിടെ ഏറ്റവും വലിയ മഴ