ഓസ്‍ട്രേലിയയില്‍ പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം; കുത്തേറ്റത് 11 തവണ

Published : Oct 15, 2022, 05:30 PM IST
ഓസ്‍ട്രേലിയയില്‍ പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം; കുത്തേറ്റത് 11 തവണ

Synopsis

ഈ മാസം ആറാം തീയ്യതിയായിരുന്നു സംഭവമെന്ന് ഓസ്‍ട്രേലിയന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാത്രി 10.30ന് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം പസഫിക് ഹൈവേയിലൂടെ നടക്കുന്നതിനിടെ കത്തിയുമായെത്തിയ അക്രമി പണം ആവശ്യപ്പെടുകയായിരുന്നു. 

സിഡ്‍നി: ഓസ്‍ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. റോഡില്‍ വെച്ച് പണം ആവശ്യപ്പെട്ട അക്രമി 11 തവണ കുത്തി പരിക്കേല്‍പ്പിച്ച 28 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആഗ്ര സ്വദേശി ശുഭം ഗാര്‍ഗിനാണ് കുത്തേറ്റത്. 27 വയസുകാരനായ അക്രമിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം ആറാം തീയ്യതിയായിരുന്നു സംഭവമെന്ന് ഓസ്‍ട്രേലിയന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാത്രി 10.30ന് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം പസഫിക് ഹൈവേയിലൂടെ നടക്കുന്നതിനിടെ കത്തിയുമായെത്തിയ അക്രമി പണം ആവശ്യപ്പെടുകയായിരുന്നു. നല്‍കാന്‍ വിസമ്മതിച്ചതോടെ ആക്രമിച്ചു. കഴുത്തിലും നെഞ്ചിലും വയറിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ശുഭം തൊട്ടടുത്ത വീട്ടില്‍ കയറി സഹായം തേടി. അവിടെ നിന്ന് റോയല്‍ നോര്‍ത്ത് ഷോര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ശേഷം ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്.

അക്രമിയായ ഡാനിയല്‍ നോര്‍വുഡ് എന്നയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‍തു. ശുഭം ഗാര്‍ഗിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇയാളെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മറ്റ് സാധനങ്ങളും പിടിച്ചെടുത്തു. 

മദ്രാസ് ഐഐടിയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശുഭം ഗാര്‍ഗ് സെപ്റ്റംബര്‍ ഒന്നിനാണ് ന്യൂ സൗത്ത് വെയ്‍ല്‍സ് സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായി ഓസ്ട്രേലിയയില്‍ എത്തിയത്. സഹോദരന് പരിക്കേറ്റ വിവരമറിഞ്ഞ് ശുഭത്തിന്റെ സഹോദരന്‍ ഓസ്‍ട്രേലിയയിലേക്ക് പോകാന്‍ വിസ കാത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് സഹായിക്കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു. 

Read also: 66 കുട്ടികളുടെ മരണം; നാല് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദാബി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ