അതിരുകളില്ലാത്ത സ്‌നേഹം; പ്രവാസിയുടെ വിവാഹ പാര്‍ട്ടിയുടെ എല്ലാ ചെലവുകളും വഹിച്ച് സ്വദേശി സ്‌പോണ്‍സര്‍

Published : Oct 15, 2022, 03:25 PM ISTUpdated : Oct 15, 2022, 03:42 PM IST
അതിരുകളില്ലാത്ത സ്‌നേഹം; പ്രവാസിയുടെ വിവാഹ പാര്‍ട്ടിയുടെ എല്ലാ ചെലവുകളും വഹിച്ച് സ്വദേശി സ്‌പോണ്‍സര്‍

Synopsis

സുഡാനീസ് തൊഴിലാളിയുടെ വിവാഹ പാര്‍ട്ടിക്കെത്തുന്നവരെ സ്വീകരിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്യുന്ന സ്‌പോണ്‍സറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

റിയാദ്: ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അപ്പുറം മനുഷ്യസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ നിര്‍വചനമാകുകയാണ് സൗദി അറേബ്യയിലെ ഒരു സ്വദേശി സ്‌പോണ്‍സര്‍. തന്റെ തൊഴിലാളിയുടെ വിവാഹ വിരുന്നിന്റെ ചെലവുകള്‍ വഹിച്ചും വിരുന്ന് കെങ്കേമമാക്കിയുമാണ് സ്‌പോണ്‍സര്‍ തൊഴിലാളിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. 

സുഡാന്‍ പൗരനായ തൊഴിലാളിയുടെ വിവാഹ പാര്‍ട്ടിയാണ് സ്‌പോണ്‍സര്‍ ഏറ്റെടുത്ത് നടത്തിയത്. സൗദിയുടെ വടക്കുള്ള അല്‍ ജൗഫ് മേഖലയിലാണ് സഭവം നടന്നതെന്ന് 'അല്‍ ഇക്ബാരിയ' ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സുഡാനീസ് തൊഴിലാളിയുടെ വിവാഹ പാര്‍ട്ടിക്കെത്തുന്നവരെ സ്വീകരിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്യുന്ന സ്‌പോണ്‍സറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

തന്റെ വിവാഹ ചടങ്ങ് സൗദിയില്‍ വെച്ച് നടത്താന്‍ സുഡാന്‍ പൗരന്‍ തീരുമാനിച്ചതോടെ അതിന്റെ ചെലവുകള്‍ വഹിക്കാന്‍ സ്‌പോണ്‍സര്‍ തയ്യാറാവുകയായിരുന്നു. സുഡാന്‍ പൗരനായ മുഹമ്മദ് ജമാലിനെ എല്ലാവര്‍ക്കും ഇഷ്ടമാണെന്നും കൂടെ ജോലി ചെയ്യുന്നവര്‍ ഇത് സാക്ഷ്യപ്പെടുത്തുമെന്നും സൗദി പൗരനും സ്‌പോണ്‍സറുമായ മൂസ അല്‍ ഖാദിബ് പറഞ്ഞു. ഏഴു വര്‍ഷത്തിലേറെയായി എഞ്ചി. മൂസ അല്‍ ഖാദിബിനൊപ്പം ജോലി ചെയ്യുകയാണെന്നും അദ്ദേഹവുമായുള്ള ബന്ധം തൊഴില്‍പരമായി മാത്രം നിര്‍വചിക്കാനാവില്ലെന്നും സുഡാന്‍ പൗരനായ മുഹമ്മദ് ജമാല്‍ പറഞ്ഞു. 
 

 

Read More:  എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള തീരുമാനം; ആഗോള സമ്പദ് വ്യവസ്ഥയുടെ സംരക്ഷണത്തിനെന്ന് സൗദി

സൗദി അറേബ്യയില്‍ ഏറ്റവും വലിയ വിനോദസഞ്ചാര കടല്‍പ്പാലം തുറന്നു

റിയാദ്: സൗദി അറേബ്യയില്‍ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. റെഡ്‌സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ശൂറ എന്ന് പേരിട്ടിരിക്കുന്ന ഈ പാലം. ചെങ്കടല്‍ പദ്ധതിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശൂറാ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 3.3 ചതുരശ്ര കിലോമീറ്റര്‍ നീളമുണ്ട്.  റെഡ്‌സീ ഡെവലപ്‌മെന്റ് കമ്പനിയാണ് പാലത്തിന്റെ നിര്‍മ്മാണം നടത്തിയത്.

Read More - കൺസൾട്ടിങ് മേഖലയിൽ ആദ്യഘട്ടത്തിൽ 35 ശതമാനം സ്വദേശിവത്കരണം

ഇലക്ട്രിക് കാറുകള്‍ക്കും സൈക്കിളുകള്‍ക്കും പ്രത്യേകം ട്രാക്കുകളും കടലിനോട് ചേര്‍ന്ന് നടന്നു പോകാന്‍ സാധിക്കുന്ന കാല്‍നടപ്പാതയും ഒരുക്കിയിട്ടുണ്ട്. ശൂറാ ദ്വീപില്‍ 16 ഹോട്ടലുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. ചെങ്കടലില്‍ 92 ദ്വീപുകള്‍ ഉള്‍പ്പെടുന്നതാണ് റെഡ്‌സീ വിനോദ സഞ്ചാര പദ്ധതി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ