Suicide|കെട്ടിടത്തില്‍ നിന്ന് ചാടി പ്രവാസി ഇന്ത്യക്കാരി ആത്മഹത്യ ചെയ്തു

Published : Nov 18, 2021, 07:50 PM IST
Suicide|കെട്ടിടത്തില്‍ നിന്ന് ചാടി പ്രവാസി ഇന്ത്യക്കാരി ആത്മഹത്യ ചെയ്തു

Synopsis

കെട്ടിടത്തിന് താഴെ മരിച്ച നിലയില്‍ സ്ത്രീയെ കണ്ടെത്തുകയായിരുന്നു. ഏകദേശം 65 വയസ്സ് പ്രായമുള്ള ഇന്ത്യക്കാരിയാണ് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) കെട്ടിടത്തില്‍ നിന്ന് ചാടി പ്രവാസി ഇന്ത്യക്കാരി(Indian expat) ആത്മഹത്യ(Suicide) ചെയ്തു. സാല്‍മിയ(Salmiya) പ്രദേശത്ത് ഒരാള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തില്‍ ഫോണ്‍ കോള്‍ ലഭിച്ചിരുന്നു.

ഉടന്‍ തന്നെ അധികൃതര്‍ സ്ഥലത്തെത്തി. കെട്ടിടത്തിന് താഴെ മരിച്ച നിലയില്‍ സ്ത്രീയെ കണ്ടെത്തുകയായിരുന്നു. ഏകദേശം 65 വയസ്സ് പ്രായമുള്ള ഇന്ത്യക്കാരിയാണ് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ആത്മഹത്യ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ അന്വേഷണത്തിനായി കേസ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസിയുടെ മരണത്തില്‍ ദുരൂഹത

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait)ഒറ്റ ദിവസം വ്യത്യസ്‍ത സംഭവങ്ങളിലായി മൂന്ന് പേര്‍ അത്മഹത്യ (Suicide cases) ചെയ്‍തു. ഒരു പ്രവാസിയും രണ്ട് സ്വദേശികളുമാണ് ആത്മഹത്യ ചെയ്‍തതെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വദേശി യുവാവാണ് ആത്മഹത്യ ചെയ്‍തതില്‍ ഒരാള്‍. ബാത്ത്റൂമില്‍ വെച്ച് കഴുത്തില്‍ കുരുക്കുണ്ടാക്കി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു സംഭവത്തില്‍ 26 വയസുകാരനായ സ്വദേശി യുവാവ് ഉമരിയയിലെ വീടിന് സമീപത്തുവെച്ച് ആത്മഹത്യ ചെയ്‍തു. മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

സാല്‍മിയയില്‍ വെച്ച് ഒരു പ്രവാസി യുവാവും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‍തു. ഒരു കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് ഇയാള്‍ ജീവനൊടുക്കിയത്. ശബ്‍ദം കേട്ട് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്‍ ഓടിയെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തിയത്. അടുത്തിടെയാണ് ഇയാള്‍ ഇവിടെ ജോലിയില്‍ പ്രവേശിച്ചതെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ