'ഇത് അപ്രതീക്ഷിത വിജയം'; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 കോടി സ്വന്തമാക്കി ഇന്ത്യക്കാരന്‍

Published : Sep 03, 2020, 04:54 PM ISTUpdated : Sep 03, 2020, 05:13 PM IST
'ഇത് അപ്രതീക്ഷിത വിജയം'; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 കോടി സ്വന്തമാക്കി ഇന്ത്യക്കാരന്‍

Synopsis

സമ്മാനവിവരം അറിയിക്കാനായി നറുക്കെടുപ്പ് വേദിയില്‍ വെച്ച് തന്നെ അധികൃതര്‍ ഗുര്‍പ്രീത് സിങിനെ ഫോണില്‍ ബന്ധപ്പെട്ടു. നറുക്കെടുപ്പ് കണ്ടില്ലായിരുന്നെന്ന് പറഞ്ഞ ഗുര്‍പ്രീത് താനാണ് ഗ്രാന്‍റ് പ്രൈസ് വിജയി എന്നറിഞ്ഞപ്പോള്‍ അത്ഭുതം കൊണ്ട് സ്തംബ്ധനായി.

അബുദാബി: വ്യാഴാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് സീരീസിന്റെ 219-ാമത് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം(ഏകദേശം 20 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍. ദുബായില്‍ താമസിക്കുന്ന ഗുര്‍പ്രീത് സിങാണ് സ്വപ്‌ന വിജയം നേടിയത്. ഓഗസ്റ്റ് 12ന് വാങ്ങിയ  067757 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. 

അബുദാബി ബിഗ് ടിക്കറ്റിന്‍റെ കഴിഞ്ഞ നറുക്കെടുപ്പിലെ ഗ്രാന്റ് പ്രൈസ് വിജയിയായ ദിപാങ്കര്‍ ഡെയ്യാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. ബിഗ് ടിക്കറ്റ് വിജയം തന്റെ ജീവിതം തന്നെ മാറ്റി മറിച്ചെന്നും സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ദിപാങ്കര്‍ പറഞ്ഞു. 

സമ്മാനവിവരം അറിയിക്കാനായി നറുക്കെടുപ്പ് വേദിയില്‍ വെച്ച് തന്നെ അധികൃതര്‍ ഗുര്‍പ്രീത് സിങിനെ ഫോണില്‍ ബന്ധപ്പെട്ടു. നറുക്കെടുപ്പ് കണ്ടില്ലായിരുന്നെന്ന് പറഞ്ഞ ഗുര്‍പ്രീത് താനാണ് ഗ്രാന്‍റ് പ്രൈസ് വിജയി എന്നറിഞ്ഞപ്പോള്‍ അത്ഭുതം കൊണ്ട് സ്തംബ്ധനായി. ഈ വിജയം വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ബിഗ് ടിക്കറ്റിന് നന്ദി അറിയിച്ചു. 

10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സ്ഥാനം ലഭിച്ച ബള്‍ഗേറിയയില്‍ നിന്നുള്ള റ്റാനിയ വിറ്റനോവ സ്വന്തമാക്കിയത്. 276402 എന്ന നമ്പറാണ് സമ്മാനാര്‍ഹമായത്. ഇന്ത്യക്കാരനായ സുബീഷ് മീത്തലെ കൊല്ലണ്ടവിട മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹത്തിന് അര്‍ഹനായി. 45247 ആണ് സുബീഷിനെ വിജയിയാക്കിയ ടിക്കറ്റ് നമ്പര്‍. നാലാം സമ്മാനമായ 90,000 ദിര്‍ഹം ഇന്ത്യയില്‍ നിന്നുള്ള ബനിസദേര്‍ മൊയ്ദീന്‍ വാങ്ങിയ 167929 എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. ഇന്ത്യയില്‍ നിന്നുള്ള രോഹിത് ഡിസൂസയ്ക്കാണ് അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം ലഭിച്ചത്. 175198 ആണ് ടിക്കറ്റ് നമ്പര്‍. ഇന്ത്യക്കാരനായ അജയ് കുമാര്‍ വാങ്ങിയ 44561 എന്ന ടിക്കറ്റ് നമ്പറിനാണ് ആറാം സമ്മാനമായ 70,000 ദിര്‍ഹം ലഭിച്ചത്.

ഫിലിപ്പീന്‍സ് സ്വദേശിയായ റോസ് മാറവില്ലസ് വാങ്ങിയ 102182 എന്ന ടിക്കറ്റ് നമ്പറാണ് ഏഴാം സമ്മാനമായ 60,000 ദിര്‍ഹത്തിന് അര്‍ഹമായത്. എട്ടാം സമ്മാനം 50,000 ദിര്‍ഹം സ്വന്തമാക്കിയത് സിറിയയില്‍ നിന്നുള്ള അമ്മര്‍ ബറാകത് ആണ്. 123675 ആണ് ടിക്കറ്റ് നമ്പര്‍. ഒമ്പതാം സമ്മാനമായ 40,000 ദിര്‍ഹം ഇന്ത്യക്കാരനായ ഷഫീഖ് അഹമ്മദ് വാങ്ങിയ 200598 എന്ന ടിക്കറ്റ് നമ്പറിന് ലഭിച്ചു. ഇന്ത്യയില്‍ നിന്നുള്ള ബിക്രംജിത് ഖോമ്ദ്രമിനാണ് പത്താം സമ്മാനമായ 30,000 ദിര്‍ഹം ലഭിച്ചത്. 155609 ആണ് ടിക്കറ്റ് നമ്പര്‍.  

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കാണികളില്ലാതെയായിരുന്നു ഇത്തവണയും നറുക്കെടുപ്പ്. പകരം സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു.ബിഗ് ടിക്കറ്റ് വെബ്സൈറ്റായ  www.bigticket.ae വഴിയാണ് ടിക്കറ്റുകള്‍ വാങ്ങേണ്ടത്.  

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിയാദിലെ ഒഐസിസി നേതാവ് രാജു പാപ്പുള്ളി നിര്യാതനായി
എല്ലാവരും ഒരു അവസരം അർഹിക്കുന്നു; 50 മില്യൺ ഡോളർ നേടാൻ വീണ്ടും അവസരം നൽകി എമിറേറ്റ്സ് ഡ്രോ