
ദുബൈ: തുടക്കകാലം മുതല്‍ രണ്ടുവര്‍ഷം കൊണ്ട് തന്നെ 27 മള്‍ട്ടി മില്യനയര്‍മാരെ സൃഷ്ടിച്ച യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പാണ് മഹ്‌സൂസ്. പതിവായി വിജയിക്കാനുള്ള സാധ്യകള്‍ നല്‍കുന്നതും ആഴ്ചതോറും ഉദാരമായ സമ്മാനങ്ങള്‍ നല്‍കുന്നതുമാണ് മഹ്‌സൂസിന്റെ ജനപ്രീതി ഉയരാന്‍ കാരണം. ഇതുവരെ 183 രാജ്യങ്ങളില്‍ നിന്നുള്ള 183,000 വിജയികള്‍ക്കായി ആകെ 260,000,000ലേറെ ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് മഹ്‌സൂസ് നല്‍കിയിട്ടുള്ളത്.
ഈ വേനല്‍ക്കാലം മഹ്‌സൂസിനെ സംബന്ധിച്ച് തികച്ചും വ്യത്യസ്തമായിരുന്നു. വെറും രണ്ടു മാസക്കാലയളവ് കൊണ്ട് അഞ്ച് ഭാഗ്യശാലികളാണ് ഒന്നാം സമ്മാനം സ്വന്തമാക്കിയത്. ഇതില്‍ രണ്ടുപേര്‍ 2022 ഓഗസ്റ്റ് ആറിന് നടന്ന 88-ാമത് മഹ്‌സൂസ് നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം പങ്കിട്ടെടുത്തു.
88-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമുള്ള രണ്ട് ഭാഗ്യശാലികള്‍ പങ്കിട്ടെടുത്തു. ആവശ്യമായ പേപ്പര്‍വര്‍ക്കുകളും വേരിഫിക്കേഷന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ഇവരുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിക്കും. 139 വിജയികളാണ് രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തത്. പ്രതിവാര നറുക്കെടുപ്പിന്റെ ചരിത്രത്തിലാദ്യമായി, ലെബനോന്‍, ജോര്‍ദാന്‍, സിറിയ, ഈജിപ്ത്, ഒമാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 22 അറബ് വംശജര്‍ വിജയികളായി. ഇവരില്‍ ഏഴ് രണ്ടാം സമ്മാനവിജയികളും എമിറാത്തികളാണ്.
റാഫിള്‍ ഡ്രോയിലൂടെ മൂന്ന് വിജയികള്‍ 100,000 ദിര്‍ഹം വീതം നേടി. ഇവരെല്ലാവരും ഇന്ത്യക്കാരാണ്. ഈ വലിയ വിജയം തങ്ങളുടെ കുടുംബത്തിനായി ചെലവഴിക്കാനൊരുങ്ങുകയാണ് ഇവര്‍.
മഹ്‌സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്‌സ് എല്‍എല്‍സിയില്‍ നിന്ന് ഞായറാഴ്ച ഫോണ്‍ കോള്‍ ലഭിച്ചപ്പോഴാണ് യുഎഇയില്‍ 16 വര്‍ഷമായി താമസിക്കുന്ന 46കാരനായ ബിനു സമ്മാനവിവരം അറിയുന്നത്.രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണിദ്ദേഹം. മഹ്‌സൂസിനെ കുറിച്ച് തന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് അറിഞ്ഞ ശേഷം 2021 നവംബര്‍ മുതല്‍ ബിനു പ്രതിവാര നറുക്കെടുപ്പുകളില്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ പങ്കെടുക്കാറുണ്ട്. 'ഈ അപ്രതീക്ഷിത സമ്മാനത്തിന് മഹ്‌സൂസിനോടുള്ള നന്ദി എങ്ങനെ പ്രകടിപ്പിക്കണമെന്നു പോലും എനിക്ക് അറിയില്ല. ജീവിതത്തില്‍ ആദ്യമായാണ് എന്തെങ്കിലും വിജയിക്കുന്നത്. എന്റെ സഹപ്രവര്‍ത്തകരാണ് മഹ്‌സൂസ് എനിക്ക് പരിചയപ്പെടുത്തിയത്, അതിന് അവര്‍ക്ക് നന്ദി പറയുന്നു'- ബിനു പറഞ്ഞു.
11 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന 31കാരനായ സതീഷ്, ഒരു സ്വകാര്യ കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ്. വിജയിയായെന്ന് അദ്ദേഹത്തിന്റെ ബോസ് പറയുമ്പോഴാണ് സതീഷ് അറിയുന്നത്. ഭാഗ്യം തുണച്ചെങ്കിലും സതീഷിന് ഇപ്പോഴും അത് വിശ്വസിക്കാനായിട്ടില്ല. 'റാഫിള്‍ ഡ്രോ വിജയികളില്‍ ഒരാളാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിട്ടേയില്ല, 2021 ജൂലൈയില്‍ എന്റെ സുഹൃത്ത് മഹ്‌സൂസിനെ കുറിച്ച് പറഞ്ഞതില്‍ പിന്നെ മൂന്ന് തവണ മാത്രമാണ് മഹ്‌സൂസില്‍ പങ്കെടുക്കാനായത്' സതീഷ് പറഞ്ഞു. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന് സതീഷ് തീരുമാനിച്ചിട്ടില്ല. താന്‍ വിജയിയായെന്ന് സത്യം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ് അദ്ദേഹം.
യുഎഇയില്‍ 12 വര്‍ഷമായി താമസിക്കുന്ന, രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ 37കാരന്‍ മുഹമ്മദാണ് റാഫിള്‍ ഡ്രോയിലെ മൂന്നാമത്തെ വിജയി. ശനിയാഴ്ച നടന്ന തത്സമയ നറുക്കെടുപ്പിലൂടെയാണ് തന്റെ വിജയം അദ്ദേഹം അറിഞ്ഞത്. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും ബാക്കി തുക കുടുംബത്തിനായി ചെലവഴിക്കാനുമാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. 'എന്റെ സുഹൃത്തില്‍ നിന്ന് മഹ്‌സൂസിനെ കുറിച്ച് അറിഞ്ഞത് മുതല്‍ ഇടക്കിടെ നറുക്കെടുപ്പില്‍ പങ്കെടുക്കുമായിരുന്നു. ഇത്ര വലിയ തുക വിജയിക്കാനാകുമെന്ന് കരുതിയിരുന്നില്ല. ഇത് എന്റെ ജീവിതം മാറ്റുമെന്നതില്‍ സംശയമില്ല, അവിസ്മരണീയ സമ്മാനത്തിന് മഹ്‌സൂസിന് നന്ദി'- മുഹമ്മദ് പറഞ്ഞു.
അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന മഹ്‌സൂസ്, 2022 സെപ്തംബര്‍ മൂന്നിന് നടക്കുന്ന ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരം കൂടി ഓഗസ്റ്റ് മാസത്തില്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുകയാണ്.
www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കും, 100,000 ദിര്‍ഹം വീതം മൂന്നുപേര്‍ക്ക് വിജയിക്കാന്‍ അവസരം നല്‍കുന്ന റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി അവസരം ലഭിക്കുന്നു. നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ