സൗദിയിൽ 220 പേർ കൂടി കോവിഡ് മുക്തരായി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 150 പേര്‍ക്ക്

Published : Aug 10, 2022, 11:44 PM IST
സൗദിയിൽ 220 പേർ കൂടി കോവിഡ് മുക്തരായി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 150 പേര്‍ക്ക്

Synopsis

സൗദി അറേബ്യയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,11,512 ആയി. ആകെ രോഗമുക്തരുടെ എണ്ണം 798,172 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,264 ആയി.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നവരിൽ 220 പേർ കൂടി ഇന്ന് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 150 പേർക്കാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ചികിത്സയിലായിരുന്നവരിൽ ഒരാൾ മരിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,11,512 ആയി. ആകെ രോഗമുക്തരുടെ എണ്ണം 798,172 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,264 ആയി. രോഗബാധിതരിൽ 4,076 പേരാണ് ഇപ്പോള്‍ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 83 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 

24 മണിക്കൂറിനിടെ 8,455 ആർ.ടി - പി.സി.ആർ പരിശോധനകൾ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. റിയാദ് - 42, ജിദ്ദ - 27, ദമ്മാം - 14, മദീന - 7, മക്ക - 7, ത്വാഇഫ് - 5, ജീസാൻ - 5, ഹുഫൂഫ് - 5, അബ്ഹ - 4, ബുറൈദ - 3, അൽബാഹ - 3, ദഹ്റാൻ - 3, തബൂക്ക് - 2, ഹാഇൽ - 2, ജുബൈൽ - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 67,442,643 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,813,278 ആദ്യ ഡോസും 25,207,127 രണ്ടാം ഡോസും 15,422,238 ബൂസ്റ്റർ ഡോസുമാണ്.

Read also: പ്രവാസി വീട്ടുജോലിക്കാർക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ നാട്ടിലേക്ക് മടങ്ങാം; ഈ കാരണങ്ങൾ ഉണ്ടാവണമെന്ന് മാത്രം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം