കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാർ

Published : May 08, 2025, 07:33 PM IST
കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാർ

Synopsis

കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ആകെ  4,987,826 ജനസംഖ്യയിൽ 1,567,983 പേർ കുവൈത്തി പൗരന്മാരാണ്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ആകെ ജനസംഖ്യ ഏകദേശം 4,987,826 ആയതായി കണക്കുകൾ. ഇതിൽ 1,567,983 പേർ കുവൈത്തി പൗരന്മാരും 3,419,843 പേർ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. ഇത് മൊത്തം ജനസംഖ്യയുടെ യഥാക്രമം 31ശതമാനവും 69 ശതമാനവും ആണ്. 2024 ഡിസംബർ 31 വരെ കുവൈത്തിലെ ജനസംഖ്യയെക്കുറിച്ചുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

കുവൈത്തിലെ സ്ത്രീകളുടെ എണ്ണം 794,923 ആയി ഉയർന്നു. ഇത് കുവൈത്തിലെ പുരുഷന്മാരുടെ എണ്ണമായ 773,060 നെക്കാൾ കൂടുതലാണ്. കുവൈത്തിലെ സ്ത്രീകളുടെ എണ്ണത്തിൽ 51 ശതമാനം വർദ്ധനവുണ്ടായപ്പോൾ പുരുഷന്മാരുടെ വർധന 49 ശതമാനം മാത്രമാണ്. എന്നാൽ, കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ കാര്യത്തിൽ പുരുഷന്മാരാണ് കൂടുതൽ, പുരുഷന്മാർ 61 ശതമാനവും സ്ത്രീകൾ 39 ശതമാനവുമാണ്.

കുവൈത്തിലെ ഏറ്റവും കൂടുതൽ ആളുകളുള്ള ദേശീയ വിഭാഗങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ സമൂഹമാണ്. ഇത് ആകെ പ്രവാസികളുടെ 29 ശതമാനവും മൊത്തം ജനസംഖ്യയുടെ 20 ശതമാനവുമാണ്. ഈജിപ്ഷ്യൻ സമൂഹമാണ് തൊട്ടുപിന്നിൽ. അവർ ആകെ പ്രവാസികളുടെ 19 ശതമാനവും മൊത്തം ജനസംഖ്യയുടെ 13 ശതമാനവും എന്നിങ്ങനെയാണ് കണക്കാക്കപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ച് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്, അന്വേഷണം ആരംഭിച്ചു
ദമ്മാമിലെ ഏറ്റവും പഴയകാല പ്രവാസി, പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ബാവക്ക വിടപറഞ്ഞു