
റിയാദ്: യെമനിലെ ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതില്‍ ഇന്ത്യക്കാരും. സൗദി അറേബ്യ കരിമ്പട്ടികയില്‍പ്പെടുത്തിയ 25 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൂട്ടത്തിലാണ് ഇന്ത്യക്കാരുമുള്ളത്. ഇവരുടെ പേരുകള്‍ സൗദി പുറത്തുവിട്ടു.
ചിരഞ്ജീവ് കുമാര്‍ സിങ്, മനോജ് സബര്‍ബാള്‍ എന്നീ രണ്ട് ഇന്ത്യക്കാരാണ് ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവരുടെ പട്ടികയിലുള്ളത്. ഹൂതികള്‍ക്ക് സഹായം എത്തിക്കുന്ന 10 വ്യക്തികളുടെയും 15 കമ്പനികളുടെയും വിവരങ്ങളാണ് സൗദി പുറത്തുവിട്ടത്. ഇന്ത്യക്കാര്‍ക്ക് പുറമെ യെമന്‍, ബ്രിട്ടന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നടക്കമുള്ള എട്ടോളം പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ സ്വത്തുക്കള്‍ മരവിപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam