
അബുദാബി: മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദിവസേനയുള്ള സര്‍വീസുകള്‍ തുടങ്ങുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കേരളത്തിൽ നിന്നുള്ള സര്‍വീസുകളും ഇതില്‍പ്പെടുന്നു.
കണ്ണൂർ, ചണ്ഡിഗഢ്, ലഖ്നോ എന്നിവിടങ്ങളിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. കണ്ണൂര്‍, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ലഖ്നൗവില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും. അബൂദബിയിലേക്കുള്ള സർവീസ് ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 21 പ്രതിവാര സര്‍വീസുകള്‍ കൂടി ഇന്‍ഡിഗോയുടെ ഷെഡ്യൂളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതോടെ അബൂദബിയിലേക്കുള്ള ഇൻഡിഗോയുടെ ആകെ സർവീസുകൾ 63 ആയി. ഇൻഡിഗോ പുതിയ സർവീസ് പ്രഖ്യാപിച്ചതോടെ അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആകെ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 120 കടന്നു.
Read Also - മാപ്പ് നൽകാൻ കുടുംബം സമ്മതം അറിയിച്ചു, വക്കീൽ ഫീസ് 1.65 കോടി രൂപ സൗദിയിലെത്തി; ഇനി നടപടിക്രമങ്ങൾ അതിവേഗം
ഇൻഡിഗോയുടെ ശേഷിയിലെ കാര്യമായ വര്‍ധനവും ഈ പുതിയ റൂട്ടുകളുടെ തുടക്കവും തങ്ങളുടെ പങ്കാളിത്തത്തോടുള്ള പ്രതിബദ്ധതയിലെ പ്രധാന നാഴികക്കല്ലാണ്. ഇത് തങ്ങളുടെ ഡെസ്റ്റിനേഷന്‍ ശൃംഖല വ്യാപിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള സന്നദ്ധതയെ കാണിക്കുന്നതാണെന്നും അബുദാബി എയര്‍പോര്‍ട്സ് മാനേജിങ് ഡയറകക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എലേന സോര്‍ലിനി പറഞ്ഞു. ഇൻഡിഗോയുടെ പ്രഖ്യാപനം പ്രാദേശിക ഹബ് എന്ന നിലയിലുള്ള അബൂദാബിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസ് ശൃംഖല ശക്തമാക്കാനും സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അബൂദബി വിമാനത്താവളവുമായുള്ള പങ്കാളിത്തവും സഹകരണവും മെച്ചപ്പെടുത്തുന്ന നടപടികൾ കൂടുതൽ ശക്തമായി തുടരുമെന്ന് ഇൻഡിഗോ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പീറ്റർ എൽബേഴ്സ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ